ചെറുവത്തൂർ: സ്ത്രീധനമായി കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കളായ അഞ്ചുപേർക്കുമെതിരെ ചീമേനി പോലീസ് കേസെടുത്തു. കൊടക്കാട് കണ്ണാടിപ്പാറ വലിയപറമ്പ് കടന്നപ്പള്ളി ഹൗസിൽ കെ കുഞ്ഞിരാമന്റെ മകൾ ശിൽപ( 28 )യുടെ പരാതിയിൽ ഭർത്താവ് കണ്ണൂർ അലവിൽ കുന്നരുവത്ത് പുതിയ പറമ്പത്ത് ഹൗസിൽ രമിത്ത് രവീന്ദ്രൻ (34) പിതാവ് രവീന്ദ്രൻ അമ്മ വത്സല ബന്ധുക്കളായ നിജി, റിനി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത് 2023 ഡിസംബർ 10നാണ് ഇവരുടെ വിവാഹം നടന്നത്. ഭർതൃ വീട്ടിൽ താമസിക്കുന്നതിനിടയിലാണ് കൂടുതൽ സ്ത്രീധനമായി സ്വർണവും പണവും ആവശ്യപ്പെട്ട് ശില്പയെ പീഡിപ്പിച്ചതെന്നാണ് പരാതി.