പ്രായപൂർത്തിയാവാത്ത കുട്ടിക്ക് കാർ ഓടിക്കാൻ കൊടുത്ത പ്രവാസിക്കെതിരെ പോലീസ് കേസെടുത്തു. നീലേശ്വരം കോട്ടപ്പുറം നാലുപുരപ്പാട്ടിൽ അഹമ്മദിന് (19) എതിരെയാണ് ചന്തേര എസ് ഐ കെ പി സതീശൻ കേസെടുത്തത്.കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ പടന്നതോട്ടുകര പാലത്തിനടുത്തു നിർത്തിയ ഒരു സ്വിഫ്റ്റ് കാർ പോലീസിനെ കണ്ടപ്പോൾ പെട്ടെന്ന് ഓടിച്ചു പോവുകയായത്. പിന്നീട് പെട്രോളിങ് തുട രുന്നതിനിടയിൽ ഈ കാറിനെ പടന്ന ടൗണിൽ വച്ച് പിടികൂടിയപ്പോഴാണ് ഡ്രൈവർ ഉൾപ്പെടെ കാറിൽ പ്രായപൂർത്തിയാവാത്ത നാലുപേരാണ് ഉണ്ടായതെന്ന് കണ്ടെത്തിയത്. തുടർന്നാണ് ഉടമയായ അഹമ്മദിനെതിരെ പോലീസ് കേസെടുത്തത്.