15 വയസ്സുള്ള പെൺകുട്ടിയെ അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അർദ്ധ സഹോദരനെതിരെ ചന്തേര പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ ഇളംബച്ചിയിലെ 15 കാരിയുടെ പരാതിയിലാണ് കുട്ടിയുടെ പിതാവിന്റെ രണ്ടാം ഭാര്യയുടെ മകൻ മുഹമ്മദ് ആഷിക്കിനെതിരെ പോലീസ് കേസെടുത്തത്.മരണപ്പെട്ട പിതാവിന്റെ സ്കൂട്ടിയുടെ രേഖകൾ സഹോദരിയുടെ പേരിലേക്ക് മാറ്റാനായി ആർടിഒ ഓഫീസിൽ പോകുമ്പോഴാണ് പെൺകുട്ടിയെ അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത് തുടർന്നു പെൺകുട്ടി ജില്ലാ ശിശുക്ഷേമ സമിതിക്ക് പരാതി നൽകുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.