പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നും ഉണ്ടായ പുക ശ്വസിച്ച് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് മുൻസിപ്പൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ അക്രമം നടത്തി എന്ന് ആരോപിച്ച് അമ്പതോളം യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. യുഡിഎഫ് നേതാക്കളായ ബഷീർ വെള്ളിക്കോത്ത്, ബി.പി പ്രദീപ്കുമാർ, എംപി ജാഫർ, പി വി സുരേഷ്,ബ ദ്രു, ഹാരിസ് തുടങ്ങി കണ്ടാൽ അറിയാവുന്ന 44 പേർക്ക് എതിരെയാണ് കേസ്. മാർച്ചിൽ അക്രമാസക്തരായി മുനിസിപ്പാലിറ്റി ഓഫീസിന്റെ മുൻഭാഗത്തെ ജനക്ലാസുകൾ അടിച്ചുതകർത്തു എന്നാണ് കേസ്.