The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

രാമന്തളിയിൽ കാർ കത്തി നശിച്ച നിലയിൽ

പയ്യന്നൂര്‍: രാമന്തളി കുന്നരു കാരന്താട്ടില്‍ കാർ കത്തിനശിച്ചു. കാരന്താട്ട്പഴയ കള്ളുഷാപ്പിന് സമീപത്തെ പി.വി.ദിജിന്റെ കെ. എൽ.86.ബി.5555 നമ്പർ ഫോർച്യൂൺ കാറാണ് പുലർച്ചെ 4 മണിയോടെ കത്തി നശിച്ചത്. അമ്മാവൻ അശോകൻ്റെ ഉടമസ്ഥതയിലുള്ള പൂട്ടിയിട്ട വീട്ടുപറമ്പിലാണ് ദിജിൻ കാർ നിർത്തിയിട്ടത്. പിലാത്തറയില്‍ ജിംനേഷ്യം നടത്തിവരികയാണ് ദിജിന്‍. വീട്ടിലേക്ക് കാര്‍ പോകാത്തതിനാൽ അമ്മാവൻ്റെ വീടിന് മുന്നിലെ റോഡരികിലാണ് ഇയാൾ കാർ നിര്‍ത്തിയിടാറുള്ളത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാന്‍ സാധ്യതയില്ലായെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെകാര്‍ കത്തുന്നത് അയൽവാസികളാണ് ആദ്യം കണ്ടത്. തുടർന്ന് പയ്യന്നൂർ ഫയർസ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി തീ അണക്കുമ്പോഴെക്കും കാർ പൂർണ്ണമായും കത്തിനശിച്ചിരുന്നു. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസും സ്ഥലത്തെത്തിയിരുന്നു.

സംഭവത്തിന് പിന്നിലെ കാരണം ദുരൂഹമാണ്. പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read Previous

കയ്യൂർ ഞണ്ടാടിയിൽ ചുഴലിക്കാറ്റ് ലക്ഷങ്ങളുടെ നാശനഷ്ടം

Read Next

റിട്ട. എസ്. ഐ എം ജെ തോമസ് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73