
കാഞ്ഞങ്ങാട്: നിരവധി ക്യാൻസർ രോഗികൾ ഉള്ള കാസർകോട് ജില്ലയിൽ ക്യാൻസർ സെന്ററും ലഹരി ഉപയോഗിച്ച് മാനസിക ബുദ്ധിമുട്ടു അനുഭവിക്കുന്നവർക്ക് ചികിൽസിക്കാൻ ഒരു ഡി അഡിക്ഷൻ കേന്ദ്രവും സ്ഥാപിക്കണമെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് മിഷൻ ( എൻ എച്ച് ആർ എം) ജില്ല നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് എ.ഹമീദ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന നേതൃയോഗം എൻ എച്ച് ആർ എം
നാഷണൽ ചെയർമാൻ മനു സി.മാത്യു ഉൽഘടനം ചെയ്തു .ഹൊസ്ദുർഗ് ജനമൈത്രി പോലീസ് പ്രദീപ് കുമാർ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തി.ഹക്കീം ബേക്കൽ,കെ. ബി.കുട്ടി ഹാജി,പി.എം. ഫൈസൽ, സെവൻ സ്റ്റാർ അബ്ദുർ റഹിമാൻ,ഷാഫി കുണിയ,ടി.പി. കുഞ്ഞബ്ദുള്ള ,സോളാർ കുഞ്ഞഹമ്മദ് ,അബൂബക്കർ പി.ശ്രീനു കെ. വി,സുകുമാരൻ ആശിർവാദ്,എന്നിവർ സംബന്ധിച്ചു.യോഗത്തിൽ ലൈഫ് മെമ്പർഷിപ്പ് വിതരണവും നിരവധി സിനിമകളിൽ അഭനയിച്ച് ശ്രദ്ധേയനായ ബാലതാരം അൻവ ശ്രീനു വിനെ ആദരിക്കുകയും ചെയ്തു.സലാം പുഞ്ചാവി സ്വാഗതവും,ഹക്കീം കുന്നിൽ നന്ദിയു പറഞ്ഞു.