
ആശ്വാസ് പട്ടേനയും, നീലേശ്വരം താലൂക്ക് ആശുപത്രിയും സംയുകതമായി ” ആരോഗ്യം ആനന്ദം അകറ്റാം അർബുദം “എന്ന പദ്ധതിയുടെ ഭാഗമായി ക്യാൻസർ ബോധവൽക്കരണ ക്ലാസും, തുടർന്ന് ക്യാൻസർ പരിശോധനാക്യാമ്പും സംഘടിപ്പിച്ചു. തുടർന്ന് ബിപി, ഷുഗർ പരിശോധനയും നടന്നു.
ആശ്വാസ് പ്രസിഡന്റ് ഡോ. സുരേശൻ അധ്യക്ഷതയിൽ നീലേശ്വരം നഗസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. പി. ലത ഉദ്ഘാടനം ചെയ്തു . വാർഡ് കൗൺസിലർ ദാക്ഷായണി കുഞ്ഞിക്കണ്ണനും, ജനശക്തി സാംസ്‌കാരിക വേദി പ്രസിഡന്റ് രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഡോ. നീരജ നമ്പ്യാർബോധവൽക്കരണക്ലാസെടുത്തു. ആശ്വസ് സെക്രട്ടറി ഇ. കെ. സുനിൽകുമാർ സ്വാഗതവും, ബിന്ദു മരങ്ങാട് നന്ദിയും പറഞ്ഞു