The Times of North

Breaking News!

ലങ്കാടി നാഷണൽ ചാമ്പ്യൻഷിപ് സബ് ജൂനിയർ കേരള ടീം പുറപ്പെട്ടു.   ★  നീലേശ്വരം പ്രസ് ഫോറത്തിൻ്റെ നവീകരിച്ച ഓഫീസ് നാളെ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.   ★  മഹാത്മാഗാന്ധിജിയുടെ 77-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.   ★  അഴിത്തല ബീച്ചിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച മത്സ്യ ശില്പത്തിൻ്റെ ഉദ്ഘാടനവും ഹരിത ടൂറിസ്റ്റ് കേന്ദ്ര പ്രഖ്യാപനവും   ★  ബാലരാമപുരത്തെ രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ; കുറ്റം സമ്മതിച്ചു, ജീവനോടെ കിണറ്റിലേക്ക് എറിഞ്ഞുവെന്ന് മൊഴി   ★  ബസ്സിൽ വെച്ച് ആൺകുട്ടിയെ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ   ★  തീവ്ര ഹിന്ദുത്വത്തെ തടഞ്ഞു നിർത്തിയത് ഗാന്ധിയും കോൺഗ്രസും ഭരണഘടനയും   ★  വടക്കൻ കേരളത്തിൽ ഇന്ന് ചൂട് കൂടും; 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത   ★  ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി   ★  ജീവിതവിജയത്തിന് ആദ്ധ്യാത്മിക അറിവിൻ്റെ പ്രസക്തിയേറുന്നു. പ്രൊഫ: വിൻസെൻ്റ് മാത്യു

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

റവന്യൂ റിക്കവറി നിയമത്തിൽ ഭേദഗതി

1968 -ലെ കേരള റവന്യൂ റിക്കവറി നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബില്ലിന് മന്ത്രിസഭായോഗം അനുമതി നല്‍കി.നികുതി കുടിശ്ശികയുടെ പലിശ ഈടാക്കുന്നത് കുറയ്ക്കുക, ജപ്തി വസ്തുവിന്‍റെ വില്‍പന വിവരങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധപ്പെടുത്തുക, സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ ഭാഗം കുടിശ്ശിക ബാധ്യത തീര്‍ക്കുന്നതിന് ഉതകും വിധം വില്‍ക്കുന്നതിനുള്ള വ്യവസ്ഥ, റവന്യു റിക്കവറിയില്‍ തവണകള്‍ അനുവദിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കല്‍ തുടങ്ങിയവയാണ് ബില്ലിലെ പ്രധാന ഭേദഗതികള്‍.

ട്രോളിംഗ് നിരോധനം

കേരള തീരപ്രദേശത്തെ കടലിൽ ജൂൺ 10 മുതൽ ജൂലൈ 31 വരെ (ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ – രണ്ടു ദിവസവും ഉൾപ്പെടെ) 52 ദിവസം ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കും.

പി.എസ്.സി അംഗം

പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനില്‍ നിലവിലുള്ള ഒഴിവിലേക്ക് കോട്ടയം കാളികാവ് സ്വദേശി അഡ്വ. ബോസ് അഗസ്റ്റിനെ പരിഗണിച്ച് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

സ്റ്റേറ്റ് അറ്റോര്‍ണി

അഡ്വ. എന്‍‌ മനോജ് കുമാറിന് ഹൈക്കോടതിയില്‍ മൂന്ന് വര്‍ഷക്കാലയളവിലേക്ക് സ്റ്റേറ്റ് അറ്റോര്‍ണിയായി പുനര്‍നിയമനം നല്‍കും. കൊച്ചി എളമക്കര സ്വദേശിയാണ്.

തുടർച്ചാനുമതി

ലാൻഡ് റവന്യൂ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള ജില്ലാ കളക്ടറേറ്റുകളിലെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, ബിൽഡിംഗ് ടാക്സ് യൂണിറ്റുകൾ, റവന്യൂ റിക്കവറി യൂണിറ്റുകൾ എന്നിവയിലെ 197 താല്ക്കാലിക തസ്തികകള്‍ക്കും തുടര്‍ച്ചാനുമതി നല്‍കും. ആലപ്പുഴ, മലപ്പുറം, കാസർഗോഡ്, കണ്ണൂർ ജില്ലാ കളക്‌ടറേറ്റുകളിലെ ലാൻഡ് അക്വിസിഷൻ യൂണിറ്റുകളിലെ 20 താല്ക്കാലിക തസ്തികകള്‍ ഉൾപ്പെടെ 217 താല്ക്കാലിക തസ്തികകൾക്കും തുടര്‍ച്ചാനുമതിയുണ്ടാകും. 01.04.2024 മുതൽ പ്രാബല്യത്തിൽ 31.03.2025 വരെയാണ് തുടർച്ചാനുമതി.

ക്ഷാമബത്ത കുടിശ്ശിക

ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡിലെ തൊഴിലാളികളുടെ ക്ഷാമബത്ത കുടിശ്ശിക 01.07.2017 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കും.

Read Previous

വ്യത്യസ്ത പരീക്ഷകളിൽ നേട്ടവുമായി സഹോദരികൾ നാടിന്റെ അഭിമാനമായി

Read Next

വാട്ടർ അതോറിറ്റി ജീവനക്കാർ ഫലവൃക്ഷതൈകൾ നട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73