അധികാരത്തിൻ്റെ തുടർച്ചകളിൽ വിവാദത്തിൻ്റെ കറുത്ത അതിർത്തികൾ ഭേദിച്ച് സി.പി.എം. താഴെ തട്ടിലെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് വഴി മാറുകയാണ് പരാതികളുടെ ദീർഘവിലാപങ്ങളിൽ സ്വന്തം അംഗങ്ങളെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തികഞ്ഞ രാഷ്ട്രീയ ബോധ്യത്തോടെ ധരിപ്പിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇന്ന് മാർക്സിസ്റ്റ് പാർട്ടിനേതൃത്വത്തിന് കേരളത്തിൻ്റെ ചരിത്രം തിരുത്തിയ ഭരണ തുടർച്ച എന്ന പുലർകാലമന്ദാര ദീപ്തിയിൽ ശോഭ മങ്ങുന്നുണ്ടോ എന്ന ആധി നേതൃത്വത്തിന് ഇല്ലാതില്ല. മനുഷ്യ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാനും പൊതുലക്ഷ്യത്തോട് അടുക്കുവാനും കഴിവുണ്ടാക്കുന്ന ഒരു ജോലിയാണ് നാം തിരഞ്ഞെടുക്കേണ്ടത് മനുഷ്യനെ ഉയർത്തുന്നതാണ് ഏറ്റവും വലിയ യോഗ്യത തനിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരാൾക്ക് വേണമെങ്കിൽ വലിയൊരു ശാസ്ത്രജ്ഞനാകാം മഹർഷിയാകാം എന്നാൽ മഹാനാകുകയില്ല ഒരു പൊതു ലക്ഷ്യത്തിനായി പ്രവർത്തിച്ച് മഹത്വം നേടണം അവരെ മാത്രമെ ചരിത്രം മഹാൻ എന്ന് വിളിക്കൂ ഹൈസ്കൂളിലെ അവസാന പരീക്ഷയിൽ 17 വയസ്സുള്ള ഒരു വിദ്യാർത്ഥി എഴുതിയ ഉപന്യാസത്തിലെ വരികളാണിവ ഭാവിയിൽ ഏതുതരം തൊഴിലാണ് സ്വീകരിക്കുക എന്നതായിരുന്നു വിഷയം ഉപന്യാസത്തിൻ്റെ ഉന്നത നിലവാരം കണ്ട് അധ്യാപകർ അന്തം വിട്ടു പോയി പിൽക്കാലത്ത് ഇതേ വരികൾ അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കി ലോകത്തിന് മാർഗ്ഗദർശിയായ ആ വിദ്യാർത്ഥിയാണ് കാൾ മാർക്സ് ആ ആശയം ലോകത്തെ എന്നും സ്വാധിനിച്ചു കൊണ്ട് ആശയതലത്തിൽ വലിയ കൊടുങ്കാറ്റുകൾ തീർത്തു. കമ്യൂണിസത്തിൻ്റെ ആചാര്യൻ തൊഴിലാളി വർഗസമരത്തിൻ്റെ നേതാവ് രണ്ട് നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും മാർക്സിയൻ കമ്യൂണിസ്റ്റ് ചിന്താധാരകൾ – മനുഷ്യ സമൂഹത്തിൻ്റെ ശോഭനമായ ഭാവിക്കായി യുക്തിഭദ്രമായി പോരാട്ടം തുടരുന്നു ആ നിരയിൽ ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനങ്ങൾക്കും ഉത്തരവാദിത്വം ഏറെയാണ് സ്വയം ശുദ്ധീകരിക്കാനും മറ്റുള്ളവരെ നന്നാക്കാനും നിരന്തരമായ ജാഗ്രത വേണമെന്ന പച്ചയായ യാഥാർത്ഥ്യത്തിൻ്റെ നടുവിലാണ് ഇന്നത്തെ സി.പി.എം. സമ്മേളനങ്ങളുടെ സൗരഭ്യം. ത്രിക്കരിപ്പൂർ ഏരിയാതലത്തിലും അതിന് കീഴിലും ഉള്ള 2522 പാർട്ടി അംഗങ്ങളുടെ സാന്നിദ്ധ്യമുള്ള വിവിധ ബ്രാഞ്ച് സമ്മേളനങ്ങൾ ഇപ്പോൾ നടന്നു വരികയാണ് 167 ബ്രാഞ്ചാണ് ഏരിയാ കമ്മറ്റിക്ക് കീഴിൽ ഉള്ളത് ജില്ലാ സംസ്ഥാന സമ്മേളനങ്ങൾ വരുന്നതിൻ്റെ മുന്നോടിയായാണ് ഈ ബ്രാഞ്ച് സമ്മേളനങ്ങൾ എണ്ണയിട്ട യന്ത്രം പോലെ കൃത്യമായ ബോധ്യത്തോടെ അച്ചടക്കത്തോടെ ഓരോ ബ്രാഞ്ച് സമ്മേളനങ്ങളും പൊതു രാഷ്ട്രീയ സാഹചര്യം തുറന്ന ചർച്ചയ്ക്ക് വിധേയമാക്കി വരുന്നു. വലതു പക്ഷ ശക്തികൾ നിരന്തരമായി നടത്തുന്ന കള്ള പ്രചാരവേലകളെ തകർക്കാനും ഒപ്പം കൂടെയുള്ളവരുടെ ജാഗ്രതക്കുറവിൽ സംഭവിക്കുന്ന വിവാദങ്ങളെ പ്രതിരോധിക്കാനും ആവശ്യമായ തന്ത്രങ്ങൾ സമ്മേളനങ്ങൾ ആവിഷ്ക്കരിക്കും – സിനിമാമേഖലയിലെ പ്രതിസന്ധി മുതൽ ഇ.പി. ജാവേദ്ക്കർ ചർച്ച വരെ ചർച്ചയാകും ഒപ്പം പി.വി.അൻവർ എംഎൽഎ. തൊടുത്തു വിട്ട പുതിയ ആരോപണങ്ങൾ എന്നിവ ചൂടേറിയ സംവാദങ്ങളിലൂടെ പുതിയ ആശയ പോരാട്ടത്തിന് പാകമാക്കും-കിടപ്പ് രോഗികൾക്കും പാവങ്ങൾക്കും കർഷകർക്കും തൊഴിലാളിക്കും ഒപ്പം പ്രതീക്ഷയോടെ കൂടെ നിന്ന് ജീവിത സമരത്തിൽ അവരുടെ ശബ്ദമാകുന്ന പോരാട്ടവീര്യങ്ങളുടെ തുടർച്ചകളിലൂടെ വീണ്ടും പാർട്ടിയെയും സർക്കാരിനെയും കൂടുതൽ ശക്തമാക്കുക എന്ന വലിയ ലക്ഷ്യം പാർട്ടി സമ്മേളനങ്ങളുടെ പിന്നിലുണ്ട് വലതുപക്ഷത്തെ പോലെ കേവലം ആൾക്കൂട്ടമാകാതെ കൂടുതൽ തിരുത്തലോടെ ആശയവ്യക്ത യോടെ മുന്നേറാനും കൂടെ ഇടത് പക്ഷത്തെ സ്നേഹിക്കുന്നവരുടെ സ്വപ്നങ്ങൾക്ക് ഒപ്പം ഉയർന്ന് പ്രവർത്തിക്കാനും പോരാട്ട പാതയിൽ തളരാതെ ജനങ്ങളുടെ വിശ്വാസം ആർജിക്കാനും കൂടുതൽ ശക്തിയോടെ മുന്നേറാനും സമ്മേളന ഊർജ്ജം വഴി സാധിക്കും എന്നാണ് സി.പി.എം. നേതൃത്വത്തിൻ്റെ ‘വർധിത പ്രതീക്ഷ. അതിന് പാർട്ടിയും സർക്കാരിനും എത്രത്തോളും കഴിയും എന്നത് കണ്ട് തന്നെ അറിയണം. ശക്തമായ പാർട്ടി സംവിധാനം എല്ലാക്കാലത്തും തുണയാകും എന്നതിൻ്റെ ജ്ഞാനസിദ്ധിയിൽ ഇപ്പോഴും മാർക്സിസ്റ്റ് രാഷ്ട്രീയം പ്രത്യാശ അർപ്പിക്കുന്നു.