കാസർകോട്: സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്ക് കുറുകെയിട്ട് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കൽപ്പിച്ചു. വി പി ട്രാവൽസ് ബസ് ഡ്രൈവർ ചെർക്കള കൊല്ലാച്ചി അടുക്കത്ത് മുഹമ്മദ് കബീറിനെ( 35 )ആണ് നെറ്റിയിൽ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കൽപ്പിച്ചത് സംഭവത്തിൽ അണങ്കൂരിലെ മുഹമ്മദ് റോയസിനെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു കഴിഞ്ഞദിവസം ചെർക്കളിൽ വച്ചാണ് സംഭവം.