ഉദുമ: കുടുംബശ്രീ ജില്ലാ മിഷൻ കാസർകാട്, ഉദുമ ഗ്രാമ പഞ്ചായത്ത്, സ്നേഹലയ ബഡ്സ് സ്കൂൾ സംയുക്തമായി ബഡ്സ് ദിനാചരണം നടത്തി. ഉദുമ കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ദിനാചരണം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സുധാകരൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ പുഷ്പാവതി, ചന്ദ്രൻ നാലാംവാതുക്കൽ, ശകുന്തള, പിടിഎ പ്രസിഡണ്ട് രാധ നാരായണൻ എന്നിവർ സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൺ സനുജ സൂര്യപ്രകാശ് സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ അമ്പിളി നന്ദിയും പറഞ്ഞു.
തുടർന്ന് ബഡ്സ് സ്കൂൾ കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.