കോടോത്ത്: രചനാ രംഗത്ത് കഴിവുറ്റ കുട്ടികളെ വാർത്തെടുക്കുന്നതിനായി കോടോത്ത് ഡോ. അംബേദ്ക്കർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ,”ബഡ്ഡിംഗ് റൈറ്റേഴ്സ് എഴുത്തു കൂട്ടം-വായനക്കൂട്ടം” ഏകദിന ശില്പശാല സംഘടിപ്പിച്ചു. പ്രധാനധ്യാപകൻ കെ. അശോകൻ ഉദ്ഘാടനം ചെയ്തു. അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ അനൂപ് പെരിയൽ ശില്പശാല നയിച്ചു. കെ.ടി.കെ അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ ശില്പശാലയിൽ നടന്നു. എം.വി സുധീഷ്, എ.വി രസിത തുടങ്ങിയവർ സംസാരിച്ചു എം.സി ഷീബ സ്വാഗതവും കെ.വി. മനോജ് കുമാർ നന്ദിയും പറഞ്ഞു
Tags: Budding Writers Workshop news