The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ കന്നുകുട്ടികൾക്ക് ആയുള്ള ബ്രൂസല്ലോസിസ് വാക്‌സിനേഷൻ ക്യാമ്പയ്‌ൻ ആരംഭിച്ചു.

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി ബ്രൂസല്ലോസിസ് വാക്സിനേഷൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പ് – വെറ്റിനറി ഡിസ്‌പെൻസറി , കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ കന്നുകുട്ടികൾക്ക് ആയുള്ള ബ്രൂസല്ലോസിസ് വാക്‌സിനേഷൻ ക്യാമ്പയ്‌ൻ ആരംഭിച്ചു.

കാലിച്ചാനടുക്കം മൃഗാശുപത്രിയുടെയും, കോടോം ബേളൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി ബ്രൂസല്ലോസിസ് വാക്സിനേഷൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. ജൂൺ 20 മുതൽ 25 വരെ നടത്തുന്ന ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ ഉദ്ഘാടനം ചെയ്തു. കാലികളിൽ അബോർഷൻ ഉണ്ടാകുന്ന ബാക്ടീര്യ ജന്യമായ ബ്രൂസെല്ലോസിസ് എന്ന രോഗം ക്ഷീര കർഷകർക്ക് സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കുന്നു എന്നതിൽ ഉപരി മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് . 4 മാസം മുതൽ 8 മാസം പ്രായമുള്ള എരുമ, പശു കിടാരികൾക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകേണ്ടത്.പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ വച്ച് നടക്കുന്ന ക്യാമ്പുകളിൽ കന്നുകുട്ടികളെ കുത്തിവെപ്പിന് വിധേയമാക്കണമെന്ന് വെറ്റിനറി സർജൻ അറിയിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ . ഷൈലജ, വാർഡ് മെമ്പർ . നിഷ, വെറ്റിനറി സർജൻ ഡോ. അഞ്ചിത ശിവൻ, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ജിതിൻ. ഒ. ആർ, മിറ്റേഷ്. വി. പി, ഗോപാലൻ. കെ. എൻ, ജയന്തി എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Read Previous

ഐ എസ് ആർ ഒ യിലെ ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി യുവാവിന്റെ സ്വർണമാലയും ഒരു ലക്ഷം രൂപയും തട്ടിയെടുത്തു

Read Next

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!