ഉദിനൂർ: ചെറുവത്തൂർ ഉപജില്ല പ്രവർത്തിപരിചയമേളയിൽ എൽ പി , യു.പി.വിഭാഗങ്ങളിൽ ഒരേ ഇനത്തിൽ മത്സരിച്ച് ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലെ സഹോദരങ്ങൾ താരങ്ങളായി. പാഴ്വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്ന നിർമ്മാണ മത്സരത്തിലാണ് ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥി പി. കാശിനാഥ്, ഒന്നാം തരം വിദ്യാർത്ഥി ഋഷികേശ് എന്നിവർ ഒന്നാം സ്ഥാനം കരസ്തമാക്കിയത്. കന്തിലോട്ടെ സി. സുധാകരനാണ് ഇരുവർക്കും പരിശീലനം നൽകിയത്. കിനാത്തിലെ പി. ഉണ്ണികൃഷ്ണൻ, ടി. അഞ്ജന ദമ്പതികളുടെ മക്കളാണ് കാശിനാഥും ഋഷികേശും.