നീലേശ്വരം: വായനയുടെ വിശാലലോകം തുറക്കാൻ പുസ്തകങ്ങളുമായി വീടുകളിലേക്ക്. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ വായന വസന്തം പദ്ധതിയുടെ ഭാഗമായാണ് വീട്ടിലേക്ക് ഒരു പുസ്തകം പരിപാടി ആരംഭിച്ചത്.പട്ടേന ജനശക്തി വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിലുള്ള വീട്ടിലേക്ക് ഒരു പുസ്തകം പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രേറിയൻ്റെയും ഗ്രന്ഥശാലാ പ്രവർത്തകരുടെയും നേതൃത്വത്തിൽ വായനക്കാർക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ ഇനി വീടുകളിൽ തന്നെ എത്തിക്കും. മികച്ച വായനക്കാർക്ക് സമ്മാനങ്ങളും വായനക്കാരുടെ നേതൃത്വത്തിൽ പുസ്തക ചർച്ചയും സംഘടിപ്പിക്കും.
ഇ കെ സുനിൽ കുമാർ അധ്യക്ഷനായി.എ വി സുരേന്ദ്രൻ, പി വി രാമചന്ദ്രൻ ,പി വി കുഞ്ഞിരാമൻ, സുശീല, ഗീത അന്തർജനം, ശ്രീഗണേഷ്, എ പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.