Notice: fwrite(): Write of 692 bytes failed with errno=28 No space left on device in /home/thetimesofnorth.com/public_html/wp-admin/includes/class-wp-filesystem-direct.php on line 76
പെരുവാമ്പ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി - The Times of North

The Times of North

Breaking News!

എം ആർ അജിത് കുമാറിനെ സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി   ★  സിപിഎം പിലിക്കോട് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്തു   ★  എൻഡോസൾഫാൻ ദുരിതബാധിത അന്തരിച്ചു   ★  പത്മഭൂഷൻ കെ എസ് ചിത്രയെ വൈഖരി നൃത്ത-സംഗീത വിദ്യാലയം ആദരിച്ചു   ★  ജില്ലാ ജൂനിയര്‍ ആന്‍ഡ്‌ സീനിയര്‍ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പിൽ പളളിക്കര കോസ്മോസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ചാമ്പ്യൻമാരായി   ★  ഉത്തര മലബാർ ജലോത്സവത്തിന് സംഘാടകസമിതി രൂപീകരിച്ചു   ★  ഡോ. ആര്യാ പ്രഭാകരന് നാനോ കെമിസ്ട്രിയിൽ സ്കോളർഷിപ്പോടെ ഗവേഷണ ബിരുദം   ★  പിതാവിന്റെ പിറന്നാൾ ആഘോഷിച്ച യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു   ★  അനധികൃത മത്സ്യബന്ധന ബോട്ട് പിടികൂടുന്നതിനിടയിൽ റെസ്ക്യൂ ഗാർഡിന് ഗുരുതരമായി പരിക്കേറ്റു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു

പെരുവാമ്പ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

പെരിങ്ങോം.പെരുവാമ്പ പുഴയില്‍ കാണാതായ പെരുവാമ്പയിലെ കെ.മാധവിയുടെ (68) മൃതദേഹം സംഭവസ്ഥലത്ത് നിന്നും അഞ്ച് കിലോമീറ്ററോളം അകലെ കുറ്റൂർ കണ്ണങ്ങാടിന് സമീപം കൂവപ്പ പുഴയിൽ കണ്ടെത്തി . ഇന്ന് രാവിലെ 8 മണിയോടെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ പരിചയക്കാരിയായ തമ്പായിയുടെ വീട്ടിലേക്ക് പോയ ശേഷം വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് ശക്തമായ മഴയിൽ പെരുവാമ്പപുഴയിൽ ഒഴുക്കിൽപ്പെട്ടതായി സംശയമുണർന്നത്. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും പോലീസും രണ്ടു ദിവസമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പെരുവാമ്പയിലെ ടി.കെ.ദാമോദരനാണ് ഭർത്താവ്. മക്കൾ: പവിത്രൻ (മുംബൈ), സുമിത്രൻ (റേഷൻ വ്യാപാരി പെരുവാമ്പ, സുരേഷ് (ലക്ഷ്മി സ്റ്റീൽസ് പയ്യന്നൂർ). മരുമക്കൾ: പ്രസന്ന, പ്രിയ, വിജിന.

Read Previous

കേരളത്തിൽ വീണ്ടും നിപ? മലപ്പുറം സ്വദേശിയായ 15 വയസുകാരൻ കോഴിക്കോട് ചികിത്സയിൽ

Read Next

നീലേശ്വരത്ത് വീണ്ടും ഗതാഗത പരിഷ്ക്കാരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!