The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

ഫ്ളാറ്റിൽ രക്തക്കറ കണ്ടെത്തി; താമസക്കാരായ രണ്ട് സ്ത്രീകളെയും പുരുഷനെയും പോലീസ് ചോദ്യംചെയ്യുന്നു

പനമ്പിള്ളി നഗറിനടുത്ത് ചോരക്കുഞ്ഞിന്‍റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തിയ സംഭവത്തില്‍ സമീപത്തെ ഫ്ളാറ്റിലെ താമസക്കാരെ പോലീസ് ചോദ്യംചെയ്യുന്നു. രണ്ട് സ്ത്രീകളും ഒരു പുരുഷനും അടക്കമുള്ള താമസക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഈ ഫ്ളാറ്റിന്റെ തറയില്‍നിന്നും ശുചിമുറിയിൽനിന്നും പോലീസ് രക്തക്കറ കണ്ടെത്തിയിരുന്നു. താമസക്കാരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

കുഞ്ഞിനെ ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍ പൊതിഞ്ഞെന്ന് പൊലീസ്. ഈ കവറിലെ മേല്‍വിലാസം കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും സൂചന. കുഞ്ഞിനെ വലിച്ചെറിഞ്ഞ സമയത്ത് ഇതുവഴി കടന്നുപോയ കാർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവം പ്രത്യേകഅന്വേഷണസംഘമാണ് അന്വേഷിക്കുന്നത്. വൈകാതെ തന്നെ കേസില്‍ ഉത്തരമാകുമെന്നാണ് ഡിസിപി അറിയിക്കുന്നത്.

ഒരു ദിവസം പ്രായമായ ആൺകുഞ്ഞിന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ നടുറോഡില്‍ ശുചീകരണ തൊഴിലാളികളും സമീപവാസികളും കണ്ടത്. തുടര്‍ന്നാണ് സിസിടിവി ദൃശ്യം ലഭിക്കുന്നത്. പൊക്കിള്‍ക്കൊടി മുറിച്ച നിലയിലാരുന്നു മൃതദേഹം. കുഞ്ഞിനെ മരിച്ച ശേഷം എറിഞ്ഞതാണോ, അതോ എറിഞ്ഞുകൊന്നതാണോ എന്ന കാര്യത്തിലൊന്നും വ്യക്തത വന്നിട്ടില്ല. ഫൊറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവമറിഞ്ഞ് പ്രദേശത്താകെ ജനം തടിച്ചുകൂടിയിട്ടുണ്ട്.

Read Previous

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ ശരിവച്ച് ഹൈക്കോടതി

Read Next

തട്ടാച്ചേരിയിലെ പുളിയക്കാട്ട് മഠത്തിൽ ബാലൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73