മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനവും മാർച്ച് 15 ലോക ഉപഭോക്തൃദിനവും ആചരിക്കുന്നതിൻ്റെ ഭാഗമായി പയ്യന്നൂർ അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം വായനശാല കെ.പി. സ്മാരക ഹാളിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിൻ്റെ സാധനങ്ങളുടെ ഗുണനിലവാരങ്ങളെ കുറിച്ചും BIS ൻ്റെ പ്രവർത്തനങ്ങളെ കുറിച്ചും, ക്ലാസെടുത്തു.
വി.കെ. ദേവകിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ റിസോർസ് പേഴ്സൺമാരായ പി.കെ. പത്മനാഭൻ പയ്യന്നൂർ, കെ.കെ. ശ്രീകുമാർ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. രജനി രാധാകൃഷ്ണൻ സ്വാഗതവും വി.എം നിഷ നന്ദിയും പറഞ്ഞു