The Times of North

Breaking News!

വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

ബീരിച്ചേരി, വെള്ളാപ്പ്, ഉദിനൂർ മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാക്കും: രാജ്മോഹൻ ഉണ്ണിത്താൻ എം.പി.

തൃക്കരിപ്പൂർ:ബീരിച്ചേരി, വെള്ളാപ്പ്, ഉദിനൂർ മേൽപ്പാലങ്ങൾ സാങ്കേതിക നൂലാമലയിൽ കുരുക്കി അനന്തമായി നീട്ടി കൊണ്ട് പോകാൻ അനുവദിക്കില്ലെന്നും, സജീവമായ ഇടപെടൽ നടത്തി മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാക്കിയിട്ടേ വിശ്രമമുള്ളുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം. പി. പ്രസ്താവിച്ചു.

തൃക്കരിപ്പൂർ നിയോജക മണ്ഡലം യു.ഡി.എഫ്.പ്രതിനിധി സംഘവുമായി എം.പി.യുടെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈപ്രഖ്യാപനം നടത്തിയത്.

യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ പി. കുഞ്ഞിക്കണ്ണൻ, കൺവീനർ എ.ജി.സി. ബഷീർ, ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ: കെ.കെ.രാജേന്ദ്രൻ, തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി സത്താർ വടക്കുമ്പാട്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി.വിജയൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. രജീഷ് ബാബു എന്നീനേതാക്കളാണ് കൂടിക്കാഴ്ചയിൽ ഉണ്ടായത്.

Read Previous

ഉദിനൂരിന്റെ പുസ്തകപരിചയം അൻപതിലേക്ക്

Read Next

2023 ലെ കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട് കമ്മറ്റിയുടെ തെളിവെടുപ്പ് യോഗം സെപ്തബര്‍ 27 ന് കോഴിക്കോട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73