കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിൽ ഉറങ്ങി കിടന്ന കുട്ടിയെ തട്ടി കൊണ്ട് പോകുന്നത്. നാട് ഞെട്ടലയോടെയാണ് ഉണർന്നത്. കാസർഗോഡ് ജില്ലയിൽ ആദ്യത്തെ സംഭവം. അതിന്റ ഗൗരവത്തിൽ തന്നെ ജില്ലയിലെ പോലീസ് പ്രവർത്തിച്ചു. സംഭവം അറിഞ്ഞയുടൻ DYSP ഉൾപ്പടെ സ്ഥലത്തെത്തി. മണിക്കൂറുകൾക്കകം ജില്ലയിലെ പോലീസ് സംവിധാനത്തിന്റെ കാര്യക്ഷമമായ ഇടപെടൽ നാട് കണ്ടതാണ്. ഒരു അനാസ്ഥയും ഉണ്ടായിട്ടില്ല. മന്ത്രിമാരും ഉയർന്ന പോലീസ് ഉദ്യഗസ്ഥരും ഓരോ ഘട്ടത്തിലും കുടുംബവുമായി ബന്ധപ്പെടുന്നു. DIG തുടങ്ങി ഉയർന്ന ഉദ്യഗസ്ഥർ സ്ഥലത്തെത്തുന്നു. ശൂന്യതയിലാണ് പോലീസ് അന്വേഷണം ആരംഭിക്കുന്നത്. കൃത്യമായ CCTV ദൃശ്യങ്ങളിളില്ല., യാതൊരു തെളിവുകളും ലഭ്യമല്ലാത്ത കേസ്. കേരള പോലീസിന്റെ പഴുതടച്ച കൃത്യമായ അന്വേഷണത്തിലൂടെ പ്രതിയെ പിടിക്കുന്നു. ഈ കേസിൽ പ്രതിയെ പിടിച്ചതോട് കൂടി കുറ്റാന്വേഷണത്തിൽ അഭിമാനർഹമായ നേട്ടമാണ് കേരള പോലീസ് കൈവരിച്ചിരിക്കുന്നത്. അന്വേഷണം ആരംഭിച്ചത് മുതൽ രാഷ്ട്രീയ മുതലെടുപ്പിനായി നാടകം നടത്തിയവർക്കേറ്റ കനത്ത പ്രഹരം കൂടിയാണ് ഈ സംഭവം. ചെരുപ്പ് കെട്ടി തൂക്കി അതെടുക്കാൻ പ്രതി വരും എന്ന് പ്രതീക്ഷിച്ച് ഒളിച്ച് നിന്ന 2015 ലെ പോലീസിൽ നിന്നും പ്രകടമായ മാറ്റം പോലീസ് സേനക്ക് ഉണ്ടാക്കിയത് ഇന്നത്തെ സർക്കാരാണ്. എല്ലാ അതിക്രമണങ്ങളിലും കേരള പോലീസ് ഇപ്പോൾ നടത്തുന്ന അന്വേഷണങ്ങളൊക്കെ അഭിനന്ദനമർഹിക്കുന്നതാണ്. കേരള പോലീസിനും കേരള സംസ്ഥാന സർക്കാരിനും ഈ നാടിന്റെ സല്യൂട്