The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

പള്ളിക്കര ബേക്കൽ ഫോർട്ട് റിസോർട്ടിൽ നിന്നും വൻ ചീട്ടുകളി സംഘം പിടിയിൽ

ബേക്കൽ: ബേക്കൽ ഫോർട്ട് റിസോർട്ടിൽനിന്നും പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 14 പേർ പിടിയിൽ. 2,52,170 രൂപയും കണ്ടെടുത്തു. പള്ളിക്കര പൂച്ചക്കാട്ടെ ബി.അബ്ദുൾ സലാം (45), കെ. എം.അബൂബക്കർ (49), പാണത്തൂരിലെ എ.നൗഫൽ (35), അജാനൂർ അതിഞ്ഞാലിലെ അഷറഫ് തായൽ (52), രാജപുരം കളളാറിലെ തുരക്കുളം ജോഷി മാത്യു (43), കാഞ്ഞങ്ങാട് മുറിയനാവിയിലെ കെ.ജാസിർ (24), മാലോത്തെ ചിറമ്മൽ മുഹമ്മദ് റാഷിദ് (34), അതിഞ്ഞാലിലെ ഹസ്സൻ അബു (68), തൃക്കരിപ്പൂർ ഉദിനൂർ ആയിറ്റിയിലെ ജാഫർ ഖാൻ (32), കൊന്നക്കാട് പുങ്ങം ചാലിലെ ചെമ്മഞ്ചേരി വിജയൻ (45), കോഴിക്കോട് ഒളവണയിലെ എം.കെ. സിദ്ധിഖ് (52), ഭീമനടിയിലെ തെക്കുന്നേൽ കുര്യാക്കോസ് (50), പരപ്പയിലെ കെ.മുരളീധരൻ (52), മംഗ്ലൂർ ഡക്കാഡ് എ.ജെ.ആശുപത്രിക്ക് സമീപത്തെ മേഘരാജ് (32) എന്നിവരെയാണ് ബേക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പി .ഷൈനിൻ്റെ നേതൃത്വത്തിൽ എസ്.ഐ.വി.വി.സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനിലൻ, ജിതേഷ് കുമാർ, പ്രദീപ്, അൻവർ സാദത്ത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇന്ന് പുലർച്ചെ 2.30 മണിയോടെയാണ് റിസോർട്ടിലെ മുറിയിൽ വെച്ച് ചീട്ടുകളിക്കിടെ പതിനാലംഗ സംഘം പിടിയിലായത്.

Read Previous

കവിയും, കഥാകാരനുമായ പ്രൊഫ.ഹിരണ്യൻ അന്തരിച്ചു

Read Next

ലോഡ്ജ് മുറിയിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്ത ഗൾഫുകാരനെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73