ഭാരതീയ ഹുമൺ റൈറ്റ്സ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റി മാർച്ച് 15 ലോക ഉപഭോക്തൃദിനം ആചരിച്ചു. പയ്യന്നൂർ വ്യാപാരി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഭാരതീയ ഹുമൺ റൈറ്റ്സ് ഫോറം (BHRF) സംസ്ഥാന വർക്കിംഗ് ചെയർമാൻ പി.കെ.പത്മനാഭൻ ഉപഭോക്താക്കളുടെ അവകാശങ്ങളെ കുറിച്ച് ക്ലാസെടുത്തു. കണ്ണൂർ ജില്ലാ ചെയർമാൻ ലെഫ്റ്റൻ്റ് കേണൽ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറി കെ.കെ.ശ്രീകുമാർ സ്വാഗതവും സംസ്ഥാന ഓർഗനൈസർ സൂരജ് കല്ലുവളപ്പിൽ നന്ദിയും പറഞ്ഞു.