നീലേശ്വരം:സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി പലവക സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ തുടർച്ചയായി ആറാം തവണയും നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിന് ബെസ്റ്റ് പെർഫോമൻസ് അവാർഡ്. സഹകരണ ഡെപ്യൂട്ടി രജിസ്റ്റർ വി ചന്ദ്രനിൽ നിന്നും സംഘം സെക്രട്ടറി പി.വി.ഷീജ ഉപഹാരംഏറ്റുവാങ്ങി. സിപിഎം നേതാവും നീലേശ്വരം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കെ പി രവീന്ദ്രനാണ് സംഘത്തിന്റെ പ്രസിഡന്റ്.