ഒടയംചാൽ: ബേളൂർ 33 കെ വി സബ്സ്റ്റേഷൻ 110 കെ വി സബ്സ്റ്റേഷൻ ആക്കി ഉയർത്തണമെന്നും രാജപുരം സെക്ഷൻ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കണമെന്നും കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ( സി.ഐ.ടി.യു) രാജപുരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് വി ജനാർദനൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡിവിഷൻ ജോ.സെക്രട്ടറി കെ ഗണേശൻ അധ്യക്ഷനായി ഡിവിഷൻ സെക്രട്ടറി കെ ശശിധരൻ, ഡിവിഷൻ പ്രസിഡണ്ട് കെ കൃഷ്ണൻ, സി സി മെമ്പർ പി.പി.ബാബു, ഡിവിഷൻ ട്രഷറർ ടി എസ് ഗോപാലകൃഷ്ണപ്പിള്ള എന്നിവർ സംസാരിച്ചു. പി ശിവപ്രസാദ്, പ്രകാശ് എൻ ആർ എന്നിവർ പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി കെ സനുകുമാർ സ്വാഗതവും എ നാരായണൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പി.ശിവപ്രസാദ് (പ്രസിഡണ്ട്), ജോസഫ് കെ ഡി, കെ.പൊന്നപ്പൻ (വൈസ് പ്രസിഡണ്ടുമാർ), സനുകുമാർ കെ (സെക്രട്ടറി), ബിജു ഇമ്മാനുവൽ, ജോസഫ് സി. ജെ (ജോ. സെക്രട്ടറിമാർ), സാബു ജോസഫ് (മാഗസിൻ കൺവീനർ ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.