ബേക്കൽ ഇൽയാസ് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷം ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോട് കൂടി നടത്താൻ ജമാഅത്ത് നിവാസികളുടെ യോഗം തീരുമാനിച്ചു. അതോടനുബന്ധിച്ച് സാംസ്കാരിക പരിപാടികൾ, മെഡിക്കൽ ക്യാമ്പ്, അവബോധന ക്ലാസുകൾ, മതപ്രഭാഷണ പ്രാർത്ഥനാ സദസ്സ് തുടങ്ങിയവ സംഘടിപ്പിക്കും.
ഖാസി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളെ മുഖ്യരക്ഷാധികാരിയായും, ഖത്തീബ് റഫീഖ് സഖാഫി, ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.എ. മജീദ് ഹാജി, മുൻ പ്രസിഡൻ്റുമാരായ ബി.കെ.അബ്ദുള്ള ഹാജി, കെ.മഹമൂദ് ഹാജി, കെ.എ. അബ്ബാസ് ഹാജി, എം.എ.മജീദ്, കെ.കെ.ഹനീഫ എന്നിവർ രക്ഷാധികാരികളുമായി അമ്പത് അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.
യോഗത്തിൽ ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.എ. മജീദ് ഹാജി അദ്ധക്ഷത വഹിച്ചു.
കോ ഓർഡിനേറ്റർമാരായ ബി.കെ.സാലിം സ്വാതവും കെ.എച്ച്. നാസർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:
കെ.എ. റസാഖ് ഹാജി(ചെയർമാൻ),
കെ.എച്ച്. നാസർ(വൈസ് ചെയർമാൻ),കെ.കെ.ഹമീദ് ഹാജി(ജനറൽ കൺവീനർ), ബി.കെ. സാലിം (കൺവീനർ)ടി.കെ. ഇൽയാസ്, മുഹമ്മദ് ഗോൾഡൻ(ജോയൻ്റ് കൺവീനർ), ടി.കെ. മൊയ്തുഹാജി(ട്രഷറർ)
ഫിനാൻസ് കമ്മിറ്റി:
കെ.എ. അബ്ബാസ് ഹാജി (ചെയർമാൻ),എം.ബി.ഷാനവാസ്(കൺവീനർ)
പ്രോഗ്രാം കമ്മിറ്റി :
ടി.സമീർ(ചെയർമാൻ),ടി.കെ.ഹാരിസ് ഹാജി(കൺവീനർ)
വളണ്ടിയർ കമ്മിറ്റി :
അബൂബക്കർ മുഹമ്മദ്ഹാജി(ചെയർമാൻ),അജീർ മുഹമ്മദ് (കൺവീനർ)
പബ്ലിസിറ്റി കമ്മിറ്റി :
മുനീർ മഹമൂദ്ഹാജി(ചെയർമാൻ),മജീദ് സൂപ്പി(കൺവീനർ)
മീഡിയ കമ്മിറ്റി:
ബി.അബ്ദുൾമജീദ് മുഹമ്മദ്(ചെയർമാൻ),ബി.കെ. മുഹമ്മദ്(കൺവീനർ).