കാസർകോട് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയും പടന്നക്കാട് കാർഷിക കോളേജ് കീടശാസ്ത്ര വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന തേനീച്ച വളർത്തൽ പരിശീലന പരിപാടി കാർഷികോളേജിൽ ഡീൻ ഇൻ ചാർജ് ഡോ. സുദർശന റാവു ഉദ്ഘാടനം ചെയ്തു. കാർഷിക എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. പി. കെ. മിനിഅധ്യക്ഷത വഹിച്ചു. വിജ്ഞാന വ്യാപന വിഭാഗം അസിസ്റ്റൻ്റ് പ്രഫസർ ഡോ എൻ. ഷംന.സംസാരിച്ചു. കീടശാസ്ത്ര വിഭാഗം മേധാവി ഡോ. കെ.എം. ശ്രീകുമാർ സ്വാഗതവും കാസർകോട് റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ചാർലി മാത്യു നന്ദിയും പറഞ്ഞു. തുടർന്ന് ‘തേനീച്ചയുടെ ജീവശാസ്ത്രം’ എന്ന വിഷയത്തിൽ ഡോ.കെ.എം ശ്രീകുമാർ ക്ലാസ്സ് നയിച്ചു.