
കാഞ്ഞങ്ങാട്: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കലാസാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ കാസര്‍കോട് ജില്ലാ ചെയര്‍മാനായി ബഷീര്‍ ആറങ്ങാടിയെ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ അനുമതിയോടെ സംസ്ഥാന ചെയര്‍മാന്‍ സി ആര്‍ മഹേഷ് എംഎല്‍എ നിയമിച്ചതായി ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ അറിയിച്ചു. കെ ദിനേശനാണ് കണ്‍വീനര്‍. സി ആര്‍ മഹേഷ് എംഎല്‍എ ചെയര്‍മാനും സംവിധായകന്‍ ആലപ്പി അഷറഫ് കണ്‍വീനറും എന്‍ വി പ്രദീപ്കുമാര്‍ വര്‍ക്കിംഗ് ചെയര്‍മാനുമായി സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റി കഴിഞ്ഞ മാസമാണ് പുനസംഘടിപ്പിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളിലും പുതിയ ജില്ലാ ചെയര്‍മാന്‍-കണ്‍വീനര്‍മാരെയും നിയമിച്ചിട്ടുണ്ട്.