
പ്രാദേശിക സാമ്പത്തിക വികസനത്തിന് ഊന്നൽ നൽകുന്ന ബാങ്കിംഗ് വായ്പ നയങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് അസോസിയേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ. രാഘവൻ അഭിപ്രായപ്പെട്ടു. ഹൊസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനത്തിൽ
മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏറ്റവുമൊടുവിൽ പ്രഖ്യാപിക്കപ്പെട്ട ദേശീയ സാമ്പത്തിക വിശകലനങ്ങൾ സാധാരണക്കാരുടെ സാമ്പത്തിക വളർച്ചയുടെ പിന്നോട്ടടി സമ്പദ് വ്യവസ്ഥയുടെ ചോദനം കുറയാൻ തന്നെ തന്നെ കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെട്ടത്. ഈ സാഹചര്യത്തിൽ ദേശസാൽക്കരണ ലക്ഷ്യങ്ങളിൽ ഒന്നായ പ്രാദേശിക വികസനത്തിനും തൊഴിൽ സൃഷ്ടിക്കും ഉതകുന്ന പ്രവർത്തന പരിപാടികൾക്ക് ബാങ്കിംഗ് നയങ്ങളിൽ പ്രമുഖ സ്ഥാനം ലഭിക്കേണ്ടതുണ്ടെന്നുംഅദ്ദേഹം തുടർന്നു പറഞ്ഞു. യോഗം റീജയണൽ മാനേജർ ബി. ബിജേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് പി.വി. രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വിജയൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.വി. കൃഷ്ണൻ
വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
യോഗം പുതുതായി അംഗത്വമെടുത്ത പുണ്ട ലിക് കമ്മത്ത് കെ.മഹേഷ്.സരോജിനി കുട്ടി എന്നിവരെ സ്വീകരിച്ചു. എസ്. ബി. ഐ ഓഫീസേർഡ് അസോസിയേഷൻറീജയണൽ സെക്രട്ടറി ടി.ജി. ശ്രീജിത്ത് ,എസ് ബി ഐ സ്റ്റാഫ് യൂനിയൻ അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി
വി.പി. ശ്രീജിത്ത് കെ.പത്മനാഭ ഭട്ട് എന്നിവർ സംസാരിച്ചു.
ജില്ല വൈസ് പ്രസിഡന്റ് കൃഷ്ണൻ പത്താനത്ത്
സ്വാഗതവും എം കൃഷ്ണൻ നന്ദിയും പറഞ്ഞു
പുതിയ ഭാരവാഹികളായി
പി.വി. രവീന്ദ്രൻ നായർ
(പ്രസിഡന്റ്) കൃഷ്ണൻ പത്താനത്ത് (വൈസ്. പ്രസിഡണ്ട്)
വി. മനോജ് (സെക്രട്ടറി),
എം.കൃഷ്ണൻ (ജോ.സെക്രട്ടറി)
എച്ച് ശങ്കർ പൈ (ട്രഷറർ)
കെ.വി. കൃഷ്ണൻ (അസി :ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു