The Times of North

Breaking News!

അമിതവേഗത്തിൽ കാറോടിച്ച യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ചു   ★  വൻ ലാഭവിഹിതം മോഹിച്ച് പണം നിക്ഷേപിച്ച യുവതിക്കും മാതാവിനും 27 ലക്ഷം രൂപ നഷ്ടമായി   ★  ഒമ്പതിനായിരം പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളുമായി ആസം സ്വദേശി പിടിയിൽ   ★  കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നീലേശ്വരത്തുവൻ ലഹരി വേട്ട   ★  കണ്ണൂര്‍ കൈതപ്രത്ത് യുവാവിനെ വെടിവെച്ചു കൊന്നു   ★  നാഷണൽ നെറ്റ്‌വർക്ക് മാർക്കറ്റേഴ്സ് അസോസിയേഷൻ (ഐ എൻ ടി യു സി) കാസർഗോഡ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു.   ★  ഗ്യാസ് ഏജൻസി ജീവനക്കാരനെ ആദരിച്ചു   ★  'വ്യഥ' പുസ്തക ചർച്ച നടത്തി   ★  കെ.വി. കുമാരൻ മാസ്റ്ററിനെ സന്ദേശംലൈബ്രറി ആദരിച്ചു   ★  പോസ്റ്റോഫീസ് പ്രവര്‍ത്തനപരിധി മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണം; നഗരസഭാ വൈസ് ചെയര്‍മാന്റെ നേതൃത്വത്തിൽ നിവേദനം നല്‍കി

ഭിന്നശേഷിക്കാരായ ലോട്ടറി ഏജൻ്റുമാർക്ക് 5000 രൂപ വീതം ബാങ്കിൽ എത്തിച്ചു: മന്ത്രി ഡോ. ബിന്ദു

 

ഭിന്നശേഷിക്കാരായ ലോട്ടറി ഏജൻ്റുമാർക്ക് ഈ സാമ്പത്തികവർഷം 8,95,000 രൂപ ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 179 ഏജൻ്റുമാർക്ക് അയ്യായിരം രൂപ വീതമാണ് അക്കൗണ്ടിലെത്തിച്ചത് – മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജൻ്റുമാർക്കുള്ള ധനസഹായത്തിന് ലഭിച്ച അപേക്ഷകരിൽ നിന്നാണ് 179 പേരെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ധനസഹായത്തിന് തിരഞ്ഞെടുത്തത്. അർഹരായ മുഴുവൻ അപേക്ഷകർക്കും ലോട്ടറി ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

സാമ്പത്തിക പരിമിതികൾക്കിടയിലും ഭിന്നശേഷിക്കാരെയും മറ്റ് അരികുവത്കൃത ജനവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന എൽഡിഎഫ് സർക്കാരിൻ്റെ കരുതലാണ് ഈ ലോട്ടറി ധനസഹായമെന്നും മന്ത്രി പറഞ്ഞു.

വർഷങ്ങളായി മുടങ്ങിക്കിടന്ന ലോട്ടറി ധനസഹായ പദ്ധതി കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് പുന:സ്ഥാപിച്ചത്. രണ്ടു ഗഡുക്കളായി 2500 രൂപ നൽകിയിരുന്നത് ഒറ്റയടിയ്ക്ക് 5000 രൂപ ഒറ്റ ഗഡുവായാണ് നൽകുന്നത് – മന്ത്രി ഡോ. ബിന്ദു ചൂണ്ടിക്കാട്ടി.

Read Previous

പി അപ്പുക്കുട്ടന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

Read Next

പയ്യന്നൂരിൽ മില്ലെറ്റ് കഫെ ഉദ്ഘാടനം 22ന് ശനിയാഴ്‌ച

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73