നീലേശ്വരം ബങ്കളം പേത്താളം കാവ് കരിഞ്ചാമുണ്ഡി ഗുളികൻ ദേവസ്ഥാനത്ത് മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന കളിയാട്ട മഹോത്സവത്തിന് സമ്മാപനമായി. 12 വർഷങ്ങൾക്ക് ശേഷം നടന്ന കളിയാട്ടം കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിനാളുകൾ തടിച്ചുകൂടി. കരിഞ്ചാമുണ്ഡിക്ക് പുറമേ പേതത്താളൻ, കാർന്നോൻ, കാപ്പാളത്തി, ഗുളികൻ, പഞ്ചുരുളി, കല്ലുരുട്ടി, കടയങ്കത്തി തുടങ്ങിയ തെയ്യക്കോലങ്ങളും കെട്ടിയാടി. സമാപന ദിവസം ആയിരങ്ങൾക്ക് അന്നദാനവും നടത്തി.
കളിയാട്ടത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിനിമ സീരിയൽ സാംസ്കാരിക പ്രവർത്തക ഗായത്രിപക്ഷ മുഖ്യപ്രഭാഷണം നടത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ വി. പ്രകാശൻ അധ്യക്ഷനായി. ബങ്കളം പി കുഞ്ഞികൃഷ്ണൻ അനിൽ ബങ്കളം, കെ പ്രഭാകരൻ, വി. കുട്ട്യൻ മാസ്റ്റർ, എം.വി രാധാകൃഷ്ണൻ വി. മാധവൻ, കല്ലായി മുഹമ്മദ് കുഞ്ഞി ഹാജി, ബി. ഷിബിൻ എന്നിവർ സംസാരിച്ചു