ബങ്കളം എൻ ആർ ഐ ഗ്രൂപ്പിൻ്റെ ആദ്യയോഗം ഓൺലൈനിൽ നടന്നു.വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബങ്കളക്കാരായ പ്രവാസികൾ യോഗത്തിൽ പങ്കെടുത്തു. പ്രമോദ് വൈനിങ്ങാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൂട്ടായ്മ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. പ്രാരംഭ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നതിന് വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.ബങ്കളം പ്രദേശത്തെ മുഴുവൻ പ്രവാസികളെയും സംഘടനയിൽ അംഗങ്ങളാക്കി എക്സിക്യൂട്ടീവ് കമ്മിറ്റി വിപുലപ്പെടുത്തുവാനും സംഘടനയുടെ മെമ്പർഷിപ്പ് ഫീസായി ആയിരം രൂപ വാങ്ങാനും തീരുമാനിച്ചു.
ഭാരവാഹികൾ:
കെ.പി കുഞ്ഞികണ്ണൻ ( യു എ ഇ ), മുഹമ്മദ് കുഞ്ഞി (യു എ ഇ)(മുഖ്യ രക്ഷാധികാരികൾ), പ്രമോദ് വൈനിങ്ങാൽ (പ്രസിഡൻ്റ്), മധു ആറ്റിപ്പിൽ (വൈസ്: പ്രസി), സുമേഷ് വടക്കംത്തോട്ടം(സെക്രട്ടറി)
പ്രമോദ് പുലിക്കോടൻ(ജോ: സെക്രട്ടറി), സുരേശൻ തൈവളപ്പിൽ(ട്രഷറർ), എം.വി ദിനേശൻ (ജോ:ട്രഷ ), ബിന്ദു കണ്ണൻ (ഓഡിറ്റർ), ഹാഷിം (ഖത്തർ), രതീഷ് എൻ (സൗദി), സ്മിജിത്ത് (സിങ്കപ്പൂർ), സുധീഷ് (കുവൈത്ത്), ശ്രീജിത്ത് (യു എ ഇ), പ്രതാപ് (യു. കെ), അസീർ (ഓസ്ട്രേലിയ), എ. ജി ഫൈസൽ (യു എ ഇ), ജിബിൻരാജ് (യു എ ഇ) ,സീമഗോപലകൃഷ്ണൻ (യു എ ഇ) (എക്സിക്യുട്ടീവ് മെമ്പർമാർ), വി.ടി സുമേഷ് സ്വാഗതവും സുരേഷ് തൈവളപ്പിൽ നന്ദിയും പറഞ്ഞു.