ജൂൺ 15, 16 തീയതികളിൽ ശ്രീലങ്കയിലെ കൊളംബോ രാജപക്ഷേ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 37 മത് രാജ്യാന്തര മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ അറുപതങ്ക ഇന്ത്യൻ ടീമിൽ നീലേശ്വരം സ്വദേശി മുൻ നാഷണൽ റഫറിയും കേരള ഫുട്ബോൾ റഫറീസ് അസോസിയേഷൻ അംഗവും ജില്ലാ ഫുട്ബോൾ റഫറീസ് അസോസിയേഷൻ പ്രസിഡണ്ടും ആയ ബാലൻ നമ്പ്യാർ, മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റുകളിൽ ട്രാക്കിനങ്ങളിൽ സംസ്ഥാന ദേശീയ മെഡലുകളും അതുപോലെ മാറത്തോൺ ഓട്ട മത്സരങ്ങളിൽ നിരവധി മെഡലുകൾ കരസ്ഥമാക്കിയ ഏഴിമല നേവൽ അക്കാദമി മിലിറ്ററി എൻജിനീയറിങ് സർവീസ് ഉദ്യോഗസ്ഥനും, കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ ട്രഷററുമായ ബിജു കരിന്തളം, അതുപോലെ നടത്തമത്സരങ്ങളിൽ സംസ്ഥാന ദേശീയ മെഡലുകൾ കരസ്ഥമാക്കിയ ശ്രുതി കരിന്തളം. ശ്രുതി നവോദയ വായനശാല മുതുകുറ്റി വനിതാ വേദി സെക്രട്ടറി, പ്രീ പ്രൈമറി ടീച്ചറായി കഴിഞ്ഞവർഷം വരെ എസ്കെജിഎം എ യു പി സ്കൂൾ കുമ്പളപ്പള്ളിയിൽ ജോലി ചെയ്തിരുന്നു. ( ശ്രുതിയും ബിജുവും ദമ്പതിമാരാണ് ) ഇവർക്ക് നീലേശ്വരം ഇഎംഎസ് സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ച് പരിശീലനം നൽകുന്നത് കുഞ്ഞിരാമൻ കുണ്ടംകുഴി, കാങ്കോൽ ഫാസ്റ്റ് അക്കാദമി കോച്ച് അഖിൽ മാത്തിൽ.