മാതൃഭൂമി നീലേശ്വരം ലേഖകനായിരുന്നു ബാലചന്ദ്രൻ നീലേശ്വരത്തിന്റെ പേരിൽ നീലേശ്വരംപ്രസ് ഫോറവും കുടുംബവും ഏർപ്പെടുത്തിയ പ്രാദേശിക പത്ര പ്രവർത്തക അവാർഡ് മലയാള മനോരമ ഉളിക്കൽ ലേഖകൻ പി സി ഗോവിന്ദന്.2023 ഡിസംബർ 15ന് പ്രസിദ്ധീകരിച്ച ‘ആന വന്നാൽ അതുക്കും മീതെ’ എന്ന വാർത്തയാണ് അവാർഡിന് അർഹമായത്. കണ്ണൂർ സർവ്വകലാശാല മുൻ പരീക്ഷ കൺട്രോളർ പ്രൊഫസർ കെ പി ജയരാജൻ, ഡോ. വത്സൻ പിലിക്കോട്, ഡയറ്റ് മുൻ പ്രിൻസിപ്പാൾ ഡോ.ടി രാജൻ എന്നിവരെ അടങ്ങിയ ജൂറിയാണ് അവാർഡ് നിശ്ചയിച്ചതെന്ന് പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം, സെക്രട്ടറി സുരേഷ് മടിക്കൈ എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
മെയ് 19ന് നീലേശ്വരത്ത് നടക്കുന്ന ബാലചന്ദ്രൻ നീലേശ്വരം, കെ ടി എൻ രമേശൻ അനുസ്മരണ ചടങ്ങിൽ വച്ച് അവാർഡ് വിതരണം ചെയ്യും.10000 രൂപയും പ്രശസ്തിപത്രവും ആണ് അവാർഡ്. 25 വർഷമായി മനോരമയിൽ ജോലിചെയ്യുന്ന പിസി ഗോവിന്ദന് പ്രഥമ മാത്യു അഗസ്റ്റ്യൻ സ്മാരക പത്രപ്രവർത്തക അവാർഡ്, ഈ വർഷം കാസർകോട് പ്രസ് ക്ലബ് ഏർപ്പെടുത്തിയ കെ.കൃഷ്ണൻ സ്മാരക പ്രാദേശിക പത്ര പ്രവർത്തക അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഇരിട്ടി പടിയൂർ സ്വദേശിയാണ്. ഭാര്യ: ഷീല . മക്കൾ:ഡോ. പി.സിഷിജിന , പി.സി നിഖിൽ ( ഫിസിയോ എച്ച്ഒഡി, അക്കര ഫൗണ്ടേഷൻ കാസർകോട്).