
നീലേശ്വരം:ബങ്കളം ബദരിയാ ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ ബദരിയാ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. സമൂഹസേവനത്തിനും ദാരിദ്ര്യനിർമാർജനത്തിനും വിദ്യാഭ്യാസപ്രോത്സാഹനത്തിനും മറ്റു സാമൂഹികപ്രവർത്തനങ്ങൾക്കും വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്.
ഭാരവാഹികളായി മുഹമ്മദ് കുഞ്ഞി കല്ലായി ( ചെയർമാൻ), എ ജി ഫൈസൽ(കൺവീനർ) , സത്താർ നാര (ട്രഷറർ). ട്രസ്റ്റ് ഫണ്ടിലേക്കുള്ള ആദ്യ സംഭാവന സൈദ്റഹ്മാനിൽ നിന്നും ചെയർമാൻ മുഹമ്മദ് കുഞ്ഞി ഏറ്റു വാങ്ങി ,