The Times of North

Breaking News!

യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.   ★  സംസ്ഥാനത്തെ എല്ലാ വിഭാഗക്കാർക്കും ഭൂമിയുറപ്പാക്കും മന്ത്രി ഒ ആർ കേളു.    ★  അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ സിപിഎം നേതൃത്വത്തിൽ 25 ന് നീലേശ്വരത്ത് പോരാളികളുടെ സംഗമം   ★  ജില്ലയുടെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യം: രാജ്മോഹൻ ഉണ്ണിത്താൻ എംപി   ★  കാഞ്ഞങ്ങാട് പ്രസ് ഫോറം മുൻ പ്രസിഡൻ്റ് എം.വി ദാമോദരന്‍ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു   ★  യോഗാ ദിനാചരണം നടത്തി   ★  കൊയാമ്പുറത്തെ വി.വി. ബാലൻ അന്തരിച്ചു.   ★  ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഒ. എം. ബാലകൃഷ്ണന്റെ പിതാവ് അന്തരിച്ചു.   ★  ബേക്കല്‍ ഫോര്‍ട്ടില്‍ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു   ★  നീന്തൽ ടീം സെലക്ഷൻ

പാട്ടിൻറെ പാലാഴി തീർത്ത് ഉദിനൂരിൽ ബാബുരാജ് അനുസ്മരണം

ഉദിനൂർ : അനശ്വരഗാനങ്ങൾ കൈരളിക്ക് സമ്മാനിച്ച സംഗീതജ്ഞൻ എം എസ് ബാബുരാജിന് സ്മരണാഞ്ജലികൾ അർപ്പിച്ച് ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ. എം എസ് ബാബുരാജ് ഓർമ്മദിനത്തിൽ പ്രത്യേക അസംബ്ലിയിൽ രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും കുട്ടികളും ബാബുരാജിന്റെ അവിസമരണീയ ഗാനങ്ങൾ ആസ്വദിച്ചു. കൂടാതെ അനുസ്മരണപ്രഭാഷണവും നടന്നു. ഗാനങ്ങൾക്കൊപ്പം കുട്ടികൾ ബാബുരാജിൻറെ ചിത്രം വരച്ച് ആദരം അർപ്പിച്ചു. പിടിഎ അംഗങ്ങളായ രമ്യ എ കെ ,മായ രാധാകൃഷ്ണൻ , ഷൈജു കണ്ണോത്ത് തുടങ്ങിയവർ ,ബാബുരാജ് സംഗീത പകർന്ന ഗാനങ്ങൾ ആലപിച്ചു. സാഹിത്യവേദി അംഗങ്ങളായ അൻവിത അനീഷ് , ഗൗരീനന്ദ , യശ്വന്ത് , ഹർഷിൻ രാജ് എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ച ചടങ്ങിൽ ആരാധ്യ നായർ അവതാരകയായി .സ്കൂൾ സാഹിത്യവേദി ആസൂത്രണം ചെയ്ത പരിപാടി മലയാള ഗാനശാഖയെ സമ്പന്നമാക്കിയ എം എസ് ബാബുരാജിനുള്ള ഹൃദ്യമായ സ്മരണാഞ്ജലിയായി.

Read Previous

സംസ്ഥാനത്ത് തൊഴിലുറപ്പില്‍ ഇനി പുല്ലുചെത്തലും കാടുവെട്ടും ഇല്ല

Read Next

എഡിജിപി പി വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73