നീലേശ്വരം : അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ കൂലി കുടിശ്ശിക അടിയന്തരമായും വിതരണം ചെയ്യണമെന്ന് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നീലേശ്വരം മുനിസിപ്പൽ കൺവെൻഷൻ ആവശ്യപ്പെട്ടു നീലേശ്വരത്ത് നടന്ന കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡണ്ട് പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു മുനിസിപ്പൽ പ്രസിഡണ്ട് കെ വി സുധാകരൻ അധ്യക്ഷത വഹിച്ചു കെ വി ദാമോദരൻ എ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു മുനിസിപ്പൽ സെക്രട്ടറി ബി വി സിജ സ്വാഗതം പറഞ്ഞു