നീലേശ്വരം : നീലേശ്വരം നഗരസഭ, കേരള സർക്കാർ ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ്മിഷൻ, ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് വേണ്ടി ചിറപ്പുറം ബി.എ. സി ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് നഗരസഭാ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി ഉത്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ ഡോ. ജി കെ സീമ സ്വാഗതം പറഞ്ഞു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി .പി ലത അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഭാർഗവി , കൗൺസിലർ കെ ജയശ്രീ, ബി.എ. സി ക്ലബ്ബ് സെക്രട്ടറി എം ഗോപിനാഥൻ, സി.ഡി.എസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, കെ.രഘു എന്നിവർ സംസാരിച്ചു.
ഡോ. കെ.വി നിഷ ബോധവൽക്കരണ ക്ലാസെടുത്തു. ഇതോടനുബന്ധിച്ച് രക്തപരിശോധന ക്യാമ്പും യോഗ പരിശീലനവും നടത്തി.
Tags: Ayurveda medical camp news