കൊല്ലം ജില്ലയില്‍ ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കി വരുന്ന പാലിയേറ്റീവ് രോഗികള്‍ക്കുള്ള ആയുര്‍വേദ കെയര്‍ പദ്ധതിയായ ആയുര്‍ പാലിയം കാസര്‍കോട് ജില്ലയിലും നടപ്പിലാക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പാലക്കുന്ന് ബേക്കല്‍ പാലസിലെ ഡോ.എ.സദാനന്ദന് നഗറില്‍ നടന്ന സമ്മേളനം അഡ്വ.സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.കെ.പി.പത്മേഷണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീബ മുഖ്യാതിഥിയായി. ഈ മാസം 30ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമ്മേളനത്തില്‍ യാത്രയയപ്പ് നല്കി. സംസ്ഥാന സെക്രട്ടറി ഡോ.പി.സി.സിരി സൂരജ്. മുഖ്യപ്രഭാഷണം നടത്തി. ഡോ.അഖില്‍ മനോജ്, ഡോ.ജി.കെ,സീമ ഡോ.കെ.ആര്.രഞ്ജിത്ത് , ഡോ.ശ്രുതി പണ്ഡിറ്റ്.കെ., ഡോ.പി.വി.ദിവ്യ, ഡോ.അജിത്ത് നമ്പ്യാര്‍, ഡോ.കെ.കുമാരന്, ഡോ.വി.രാജീവന്, ഡോ.പി.ആര്.പ്രവീണ്‍, ഡോ.കെ.പ്രേംരാജ്, ഡോ.കെ.സന്ദീപ്, ഡോ.ടി. വി രജിത, ഡോ.സി. ഐ ആയിഷത്ത് നാസിയ, ഡോ.അഖില കൃഷ്ണന്.കെ. എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഡോ.എ.അജിത് നമ്പ്യാര്‍(പ്രസിഡന്റ്) ഡോ.ശ്രുതി പണ്ഡിറ്റ്.കെ.(സെക്രട്ടറി) ഡോ.എം. കെ.കൃഷ്ണകുമാര്‍(ട്രഷറര്‍), വനിതാ കമ്മിറ്റി ഭാരവാഹികളായി ഡോഎ..ദീപ(ചെയര്‍പേഴ്സണ്‍) ഡോ.കെ.സെമീന (കണ്‍വീനര്‍)എന്നിവരെതെരഞ്ഞെടുത്തു.