1990-92 കാലയളവിൽ അയോദ്ധ്യയിൽ കർസേവയിൽ പങ്കെടുത്ത ജില്ലയിലെ വിവിധഭാഗങ്ങളിലെ 69 പേർ മാവുങ്കാൽ ശ്രീരാമ ക്ഷേത്രത്തിൽ സംഗമിച്ചു. ശ്രീശങ്കരം സനാതന പഠന കേന്ദ്രം സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തി.
ഇ.ഈശ്വർജി അധ്യക്ഷനായി. മുതിർന്ന പ്രചാരകനും അയ്യപ്പ സേവാസമാജം അഖില ഭാരതീയ സംഘടനാ സെക്രട്ടറിയുമായവി കെ വിശ്വനാഥൻ അയോദ്ധ്യായുടെ നാൾ വഴികളെ സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തി. 1989 ലെ ശിലാപൂജ വേളയിൽ കേരളത്തിലുണ്ടായ
ധർമ്മബോധം വലുതാണ്. കർസേവയെന്നാൽ – പൂർണ്ണമനസ്സോടെ ഭക്തിയോടെ ചെയ്യുന്ന സേവാ പ്രവർത്തനമാണ്. കർസേവകർ ഭാഗ്യവന്മാരാണ്ന്ന് അദ്ദേഹം പറഞ്ഞു. മാതൃസഹസംഘചാലക്
പി ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രാന്ത കാര്യകാരി സദസ്യൻ എസി ഗോപിനാഥ്,
എ പി വിഷ്ണു, ടി വി ഭാസ്ക്കരൻ പി ഗോപാലകൃഷ്ണൻ മാസ്റ്റർ, കെ ഗോവിന്ദൻ മാസ്റ്റർ ,അഡ്വ കെ. കരുണാകരൻ, കുഞ്ഞിരാമൻ കോളേത്ത് എന്നിവർസംസാരിച്ചു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ ജനറൽ സെക്രട്ടറി ടി നാരായണൻ സ്വാഗതവും ബാബു പുല്ലൂർ നന്ദിയും പറഞ്ഞു. ജില്ലയിൽ 81 കർസേവകരിൽ ഈ കാലയളവിൽ 12 പേർ മരണപ്പെട്ടിരുന്നു. ഇതിൽ 35 പേർ ഈ മാസം 19നും മറ്റുള്ളവർ ഈ മാസം അവസാനം ശ്രീരാമജന്മഭൂമിയായ അയോദ്ധ്യയിലേക്ക് യാത്ര തിരിക്കും.