
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ പലസ്തീനു വേണ്ടിയുള്ള പ്രാർത്ഥനയും ഐക്യദാർഢ്യ സന്ദേശവും ഉൾപ്പെടുത്തിക്കൊണ്ട് ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു. അജാനൂർ കടപ്പുറം മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എ.ഹമീദ് ഹാജി പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ഉസ്താദ് അഷറഫ് ദാരിമി പള്ളങ്കോട്, ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ മഹല്ല് നിവാസികൾ തുടങ്ങിയവർ സംബന്ധിച്ചു.