The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പുരസ്ക്കാര ജേതാക്കളെ അനുമോദിച്ചു

നീലേശ്വരം: കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാക്കളെ നീലേശ്വരം ജനത കലാസമിതി അനുമോദിച്ചു. നാടക അവാർഡ് ജേതാവ് പ്രശസ്ത നാടക സംവിധായകൻ വി.ശശി, ഗുരുപൂജ പുരസ്കാര ജേതാവ് പ്രശസ്ത നടി അമ്മിണി ചന്ദ്രാലയം എന്നിവരേയാണ് അനുമോദിച്ചത്. ഉപഹാര സമർപ്പണം നടത്തി അനുമോദന യോഗം പ്രശസ്ത സിനിമ – നാടക സംവിധായകൻ എം.ടി. അന്നൂർ ഉദ്ഘാടനം ചെയ്തു. കലാ സമിതി പ്രസിഡണ്ട് പിനാൻ നീലേശ്വരം അധ്യക്ഷത വഹിച്ചു. അനുമോദന ജേതാക്കളെ എം.വി. ഭരതൻ നീലേശ്വരം പരിചയപ്പെടുത്തി. നന്മ ജില്ലാ സെക്രട്ടറി കെ.എൻ.കീപ്പേരി, വി.ശശി, അമ്മിണി ചന്ദ്രാലയം, വൈസ് പ്രസിഡണ്ട് കെ. രാജഗോപാലൻ നായർ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.കെ.രാമചന്ദ്രൻ സ്വാഗതവും ജോ. സെക്രട്ടറി യമുന കെ. നായർ നന്ദിയും പറഞ്ഞു

Read Previous

ആർദ്രകേരളം പുരസ്ക്കാരം ജില്ലയിൽ കിനാനൂർ കരിന്തളത്തിന് ഒന്നാം സ്ഥാനം; സംസ്ഥാനത്ത് കയ്യൂർ ചീമേനിക്ക് മൂന്നാം സ്ഥാനം

Read Next

മടിക്കൈ മേക്കാട്ടെ കെ. മുത്താണി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!