The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

വെടിക്കെട്ട് ഒഴിവാക്കി അജാന്നൂർ കടപ്പുറം കുറുമ്പാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് നാളെ തുടക്കം

 

കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം പൂരോത്സവം നാളെ തുടങ്ങും. വെടിക്കെട്ട് ഒഴിവാക്കിയും ലഹരിക്കെതിരേയുള്ള നിലപാട് കടുപ്പിച്ചുമാണ് ഇത്തവണത്തെ പൂരോത്സവം. നാളെ രാവിലെ 7.30-ന് നടക്കുന്ന തൃക്കൊടിയേറ്റത്തോടെ ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന പൂരോത്സവം തുടങ്ങും. രാവിലെ 11-ന് നടക്കുന്ന സാംസകാരിക സമ്മേളനം ഡി.വൈ എസ്‌.പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്യും. വത്സൻ പിലിക്കോട് പ്രഭാഷണം നടത്തും.വൈകുന്നേരം ബത്തേരിക്കൽ അയ്യപ്പഭജനമഠ പരിസരത്തുനിന്ന് കലവറ ഘോഷയാത്ര ഉണ്ടാകും.

ഉത്സവ ദിനങ്ങളിൽ വൈകുന്നേരം 6.45-ന് സന്ധ്യാമേളവും രാത്രി എട്ടിന് ഉത്സവം എഴുന്നള്ളത്തും ഒൻപതിന് അന്നപ്രസാദ വിതരണവും നടക്കും. സാസ്കാരിക പരിപാടിയിൽ മൂന്നിന് രാത്രി ഒൻപതിന് കൈകൊട്ടിക്കളി, തിരുവാതിരക്കകളി, അഞ്ചിന് രാത്രി 10-ന് ആർട്‌സ് നൈറ്റ്, ആറിന് രാത്രി 10-ന് ഗാനമേള, എട്ടിന് രാത്രി 10-ന് നൃത്തനൃത്യങ്ങൾ, ഒൻപതിന് രാത്രി 10-ന് ഗാനമേള എന്നിവ ഉണ്ടാകും. ആറിന് രാവിലെ 10-ന് മഹിളാസമ്മേളനം നടക്കും.ഹൊസ്‌ദുർഗ്‌ ഇൻസ്പെക്ടർ പി. അജിത്കുമാർ ഉദ്ഘാടനം ചെയ്യും. വിജയലക്ഷ്മി കരിവെള്ളൂർ പ്രഭാഷണം നടത്തും. ഏഴിന് രാവിലെ 10-ന് ശാക്തേയ ആരാധന എന്ന വിഷയത്തിൽ വ്യാസൻ പ്രഭാഷണം നടത്തും.തുടർന്ന് സ്കോളർഷിപ്പ് വിതരണവും വലക്കാർക്കുള്ള ആദരവും നടക്കും.ക്ഷേത്ര പ്രധാന സ്ഥാനികൻ അമ്പാടി കാരണവർ നിർവ്വഹിക്കും പത്തിന് രാവിലെ ആറിന് പൂരം കൂളി വൈകുന്നേരം അഞ്ചിന് ആറാട്ട് രാത്രി പത്തിന് കൊടിയിറക്കം.

പത്രസമ്മേളനത്തിൽ ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് വി. വി സുഹാസ്, ഭാരവാഹികളായ എ. കെ ഷാജി, വി. വി കുഞ്ഞികൃഷ്ണൻ,എ. ആർ രജനീഷ്, ഉമേശന്‍ പുഞ്ചാവി,എ. കെ അശോകൻ, അജിത്ത് ആവിക്കൽ, എ.കെ വേണു, ചിത്രൻ ചിത്താരി, കെ. രാജേന്ദ്രൻ സംബന്ധിച്ചു.

Read Previous

കയ്യൂർ വൊക്കേഷണൽ ഹയർസെക്കൻഡറിസ്കൂൾ പഠനോത്സവം ആഘോഷിച്ചു

Read Next

ജനവാസ കേന്ദ്രത്തിലെ വയലിൽ മൊബൈൽ ടവറിന് നീക്കം പ്രതിഷേധം ശക്തം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73