ഐ എൻ ടി യു സി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ നീലേശ്വരം ഡിവിഷൻ സമ്മേളനം കോട്ടപ്പുറം ടൗൺ ഹാളിൽ – ഉമ്മൻ ചാണ്ടി നഗറിൽ – വെച്ച് നടന്നു. കെ പി സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് സി. വിദ്യാധരൻ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി മാമുനി വിജയൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എറുവാട്ട് മോഹനൻ, പാർലിമെൻ്ററി പാർട്ടി ലീഡർ ഇ.ഷജീർ, യൂണിയൻ ജില്ലാ പ്രസിഡണ്ട് വി.വി.സുധാകരൻ, മുൻ ബ്ലോക്ക് പ്രസിഡണ്ട് എം.രാധാകൃഷ്ണൻ നായർ, ഐ എൻ ടി യു സി നിയോജക മണ്ഡലം പ്രസിഡണ്ട് വി.കെ.കുഞ്ഞിരാമൻ, കെ എസ് കെ എൻ ടി സി ജില്ലാ പ്രസിഡണ്ട് കെ.വി.രാഘവൻ, എൻ എസ്.സി.ബാങ്ക് പ്രസിഡണ്ട് അഡ്വ.കെ.വി.രാജേന്ദ്രൻ, ഹൊസ്ദുർഗ്ഗ് എസ് സി ബാങ്ക് പ്രസിഡണ്ട് പ്രവീൺ തോയമ്മൽ, മഹിളാ കോ ൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ എം ശ്രീജ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനൂപ് ഓർച്ച, യൂത്ത് കോൺഗ്രസ്സ് തൃക്കരിപ്പൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ശരത്, ഡിവിഷൻ കമ്മിറ്റി ട്രഷറർ ശശിധരൻ മാമുനി എന്നിവർ സംസാരിച്ചു. അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം യൂണിയൻ ജില്ലാ സെക്രട്ടറി കൊട്ര സുധാകരൻ നടത്തി. ഡിവിഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി സകേഷ് കടിഞ്ഞിമൂല സ്വാഗതവും വൈസ് പ്രസിഡണ്ട് റിനീഷ് ബാബു മൂലപ്പള്ളി നന്ദിയും പറഞ്ഞു.