The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഓട്ടോ ഡ്രൈവർ സെൽതു മുഹമ്മദിന്റെ മനുഷ്യത്വം രക്ഷിച്ചത് വിദ്യാർഥിയുടെ ജീവൻ, ആദരിച്ച് ബിജെപി

കുമ്പള: അപകടത്തിൽ പരിക്കേറ്റ് ഗുരുതര നിലയിലായ വിദ്യാർത്ഥിയെ യഥാസമയം ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച ഓട്ടോ ഡ്രൈവറെ ആദരിച്ച് ബിജെപി. സെൽത് മുഹമ്മദ്‌ എന്ന ഓട്ടോ ഡ്രൈവറെയാണ് ബിജെപി കുമ്പള പഞ്ചായത്ത്‌ കമ്മിറ്റി ആദരിച്ചത്. ഏതാനും ദിവസം മുമ്പ് കുമ്പള ജി എസ് ബി സ്കൂൾ പരിസരത്തുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെയാണ് സെൽത് മുഹമ്മദ്‌ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചത്. 6അപകടത്തിൽപ്പെട്ട കുട്ടിയുടെ കാൽഅറ്റുപോയി ഗുരുതരാവസ്ഥയിലായിരുന്നു. ഈ സമയം അതുവഴി ഓട്ടോയിൽ സ്കൂൾ കുട്ടികളുമായി വന്ന സെൽതു മുഹമ്മദ്‌ സംഭവസ്ഥലത്ത് കുട്ടികളെ ഇറക്കി പരിക്കേറ്റ വിദ്യാർത്ഥിയെ ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. ഇദ്ദേഹത്തിന്റെ അവസരോചിതമായ ഇടപെടൽ കാരണമാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്.

ആദരിക്കൽ ചടങ്ങിൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗം വി രവീന്ദ്രൻ പൊന്നാടയണിയിച്ചു. മണ്ഡലം അധ്യക്ഷൻ സുനിൽ അനന്തപുരം മൊമെന്റോ നൽകി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ പി അനിൽകുമാർ, വസന്തകുമാർ മയ്യ, മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രചന ഷെട്ടി, ബിജെപി ജില്ലാ കമ്മിറ്റിയംഗവും കുംബ്ലെ സഹകരണ ബാങ്ക് പ്രസിഡൻ്റമായ രാധാകൃഷ്ണ റൈ മഡ്വ, ശശി കുമ്പള, സുജിത് റൈ, പ്രദീപ് ബംബ്രാണ, ഗോപാൽ കഞ്ചിക്കട്ട, എന്നിവർ പങ്കെടുത്തു.

Read Previous

സ്വാതന്ത്ര്യ ദിന പരേഡില്‍ എന്‍.സി.സി ജൂനിയര്‍ ഡിവിഷന്‍ വിഭാഗത്തില്‍ രാജാസ് ഹയര്‍ സെക്കണ്ടറിക്ക്‌ ഒന്നാം സ്ഥാനം 

Read Next

അനന്തം പള്ളയിലെ എം സുരേഷ് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!