ഓൾ കേരള ഓട്ടോ കൺസൾട്ടന്റ് വർക്കേഴ്സ് അസോസിയേഷൻ ( സി ഐ ടി യു ) വിന്റെ നേതൃത്വത്തിൽ ആഗസ്ത് 21ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തുന്നു. ഓട്ടോകൺസൾട്ടന്റുമാരെ തൊഴിലാളിയായി അംഗീകരിക്കുക, ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തുക, നിർത്തലാക്കിയ കൗണ്ടറുകൾ പുന:സ്ഥാപിക്കുക, ഫൈനുകൾ അടക്കുന്നതിനുള്ള ഒ ടി പി സംവിധാനം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന മാർച്ചും ധർണ്ണയും കോൺഫെഡറഷൻ ഓഫ് മോട്ടോർ വർക്കേഴ്സ് പ്രസിഡന്റ്’ കേരള കടകംപള്ളി സുരേന്ദ്രൻ എം എൽ എ ,m ഉൽഘാടനം ചെയ്യും. മാർച്ചും ധർണ്ണയും വിജയിപ്പിക്കുന്നതിലേക്കായി എല്ലാ മെമ്പർമാരും പങ്കെടുക്കണമെന്നും, അന്നേ ദിവസം കൺസൾട്ടന്റുമാർ ഓഫീസ് തുറന്നു പ്രവർത്തിക്കരുതെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വി. കുഞ്ഞി കൃഷ്ണൻ അഭ്യർത്ഥിച്ചു. പരിപാടി വിജയിപ്പിക്കുന്നതിനായി കാഞ്ഞങ്ങാട് ചേർന്ന യോഗത്തിൽ ഏരിയ പ്രസിഡന്റ് കെ.വി. ജയറാം ആദ്ധ്യക്ഷത വഹിച്ചു. കൃഷ്ണൻ, സന്തോഷ് കുമാർ, ജയൻ, ഉണ്ണി, വരദകുമാർ എന്നിവർ സംസാരിച്ചു.