The Times of North

Author: Web Desk

Web Desk

Local
ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

ചെറുവത്തൂർ ബസ്റ്റാൻഡിൽ ബസ് വെയിറ്റിംഗ് ഷെഡിന്റെ പിറകിൽ അർദ്ധരാത്രി ഒളിച്ചിരിക്കുകയായിരുന്ന രണ്ട് തമിഴ്നാട് സ്വദേശികളെ ചന്തേര എസ്.ഐ കെ പി സതീശനും സംഘവും അറസ്റ്റ് ചെയ്തു തമിഴ്നാട് വില്ലപുരം സ്വദേശി അയ്യാവ് അറുമുഖൻ ( 47), ജയ്പാൽ അണ്ണാമലൈ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

Local
ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലു പേരെ ഇൻസ്പെക്ടർ പ്രശാന്തും എസ് ഐ കെ.പി.സതീശനും പിടികൂടി കേസെടുത്തു.  പടന്ന പെട്രോൾ പമ്പിന് സമീപത്തെ ഈദ് ഹാലയത്തിൽ ഇസ്ലാം ഹാരീസ് ( 20 ), മാവില കടപ്പുറം മാവിലാടത്ത് വളപ്പിൽ ഹൗസിൽ മുഹമ്മദ് ഇഷ്ഹാഖ് (24), പടന്ന

Local
ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി 12 ലക്ഷം രൂപ തട്ടിയതായി കേസ്

ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി 12 ലക്ഷം രൂപ തട്ടിയതായി കേസ്

കാഞ്ഞങ്ങാട്:ബിസിനസ്സിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെടുത്തതായി കേസ് . ബേക്കൽ പള്ളിക്കരയിൽ താമസിക്കുന്ന കൊളവയൽ സ്വദേശി സി വി മഹേശന്റെ (42) പരാതിയിൽ കാഞ്ഞങ്ങാട് കല്ലഞ്ചിറ തുഷാര ഹൗസിൽ എച്ച്.ജി പ്രതീഷിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ

Obituary
ബാലന്‍ കെ. നായരുടെ മകൻ നടൻ മേഘനാഥൻ അന്തരിച്ചു

ബാലന്‍ കെ. നായരുടെ മകൻ നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: സിനിമ സീരിയൽ താരം മേഘനാഥൻ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 60 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ നടക്കും. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയനായ നടൻ. 1983 ൽ പി.എൻ മേനോൻ സംവിധാനം

GlobalMalayalee
നാസ്ക ഇരുപതാം വാർഷികം ഡിസംബർ 1ന് 4മണിക്ക് ദുബായിയിൽ

നാസ്ക ഇരുപതാം വാർഷികം ഡിസംബർ 1ന് 4മണിക്ക് ദുബായിയിൽ

നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ യൂ എ ഇ സംഘടന നാസ്കയുടെ ഇരുപതാം വാർഷികാഘോഷം ഡിസംബർ 1ന് വൈകുന്നേരം 4മണിക്ക് ദുബായിൽ വെച്ചു കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ കെ വി മുരളി ഉത്ഘാടനം ചെയ്യും തുടർന്ന് നാസ്ക അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് അവതരിപ്പിക്കുന്ന കാറ്റാടിക്കാലം

Local
കേരളത്തിന് അഭിമാനമായി നെഹ്റു കോളേജിലെ നന്ദകിഷോർ

കേരളത്തിന് അഭിമാനമായി നെഹ്റു കോളേജിലെ നന്ദകിഷോർ

നീലേശ്വരം: എൻ.സി.സി. 32 കേരള ബറ്റാലിയൻ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് യൂനിറ്റിലെ സീനിയർ അണ്ടർ ഓഫീസർ എൻ. നന്ദകിഷോർ ഇന്ത്യാ ഗവൺമെൻ്റിൻ്റെ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൻ്റെ ഭാഗമായി ഭൂട്ടാൻ സന്ദർശിക്കും. യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് നടത്തിയ സെലക്ഷനിൽ നന്ദകിഷോർ കേരളത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്ന

Local
ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കുമ്പളയിൽ

ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കുമ്പളയിൽ

ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ നാൽപതാം കാസർക്കോട് ജില്ലാ സമ്മേളനം നവംബർ 22 ന് കുമ്പള ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. രാവിലെ 9 മണിക്ക് പതാക ഉയർത്തൽ 9 30 ന് ഫോട്ടോ പ്രദർശനം മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫും ട്രേഡ് ഫെയർ

Obituary
കണിച്ചിറയിലെ ചന്ദ്രന്‍ അന്തരിച്ചു

കണിച്ചിറയിലെ ചന്ദ്രന്‍ അന്തരിച്ചു

നീലേശ്വരം: കണിച്ചിറയിലെ പരേതരായ അമ്പൂഞ്ഞി-നാരായണി ദമ്പതികളുടെ മകന്‍ ചന്ദ്രന്‍ (57) അന്തരിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: ശരത് ചന്ദ്രന്‍, ശ്യാംചന്ദ്രന്‍. സഹോദരങ്ങള്‍: ഗൗരി, ശോഭ, ഓമന.

Local
സദ്ഗുരു പബ്ലിക്‌ സ്കൂൾ ചാമ്പ്യൻമാരായി

സദ്ഗുരു പബ്ലിക്‌ സ്കൂൾ ചാമ്പ്യൻമാരായി

കാഞ്ഞങ്ങാട് :നീലേശ്വരം ഇ. എം. എസ് സ്റ്റേഡിയത്തിൽ വച്ച് നടന്ന കാസറഗോഡ് ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് (അണ്ടർ 17 ) ഫുട് ബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ എം. ഇ. എസ് കുനിലിനെതിരെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ 4 ഗോൾ നേടിക്കൊണ്ട് സദ്ഗുരു പബ്ലിക് സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി.

Local
ചുമട്ട് തൊഴിലാളി യൂണിയൻ (ഐ എൻ ടി യു സി) താലൂക്ക് ഓഫീസ് മാർച്ച് നടത്തി

ചുമട്ട് തൊഴിലാളി യൂണിയൻ (ഐ എൻ ടി യു സി) താലൂക്ക് ഓഫീസ് മാർച്ച് നടത്തി

കാഞ്ഞങ്ങാട്:ക്ഷേമ ബോഡ് പ്രവർത്തനം കാര്യക്ഷമമാക്കുക,ചുമട്ട് മേഖല സംരക്ഷിക, ഇ എസ്സ് ഐ നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ട് തൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സി. ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ്സ് മാർച്ചും ധർണ്ണയും നടത്തി. ടി.വി.കുഞ്ഞിരാമന്റെ ആദ്ധ്യക്ഷതയിൽ ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറ് 'പി ജി.ദേവ് ഉത്ഘാടനം ചെയ്തു

error: Content is protected !!
n73