കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി
കരിന്തളം: കിനാനൂർ - കരിന്തളം പഞ്ചായത്തിലെ കുടുംബശ്രി പ്രസ്ഥാനത്തിന്റെ ശക്തി വിളിച്ചോതി സാംസ്ക്കാരിക ഘോഷയാത്രയോടെ ഇരുപത്തിയാറാം വാർഷികാഘോഷത്തിന് തുടക്കമായി. കാലിച്ചാമരത്തു നിന്നും ബാന്റ് വാദ്യം, മുത്തുക്കുട, വിവിധ വേഷങൾ, കോൽക്കളി, വിവിധ പ്ലോട്ടുകൾ എന്നിവയും അണിനിരന്നു. കോയിത്തട്ടയിൽ നടന്ന പൊതുസമ്മേളനം എം.രാജഗോപാലൻ എം എൽ എ ഉൽഘാടനം ചെയ്തു.