The Times of North

Breaking News!

തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു   ★  സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി   ★  യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ    ★  വിജയഭാരത റെഡ്ഡി കാസ‍‍ർകോട് എസ്‌പി   ★  പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. എസ്. ഐ മൂലച്ചേരി ഗംഗാധരൻ നായർ അന്തരിച്ചു   ★  കരിന്തളം ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് യുവതിയും യുവാവും അറസ്റ്റിൽ   ★  യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്   ★  ക്ഷേത്രോത്സവത്തിന് പച്ചക്കറിയുടെ വിളവെടുത്തു   ★  പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി   ★  സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ

Author: Web Desk

Web Desk

Others
വ്യക്തമായ കണക്ക്, ബാങ്ക് ഇടപാട്’; എക്സാലോജിക് വിവാദത്തെ ന്യായീകരിച്ച് സിപിഎം രേഖ

വ്യക്തമായ കണക്ക്, ബാങ്ക് ഇടപാട്’; എക്സാലോജിക് വിവാദത്തെ ന്യായീകരിച്ച് സിപിഎം രേഖ

    തിരുവനന്തപുരം: എക്സാലോജിക് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാർട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്. വാദം പോലും കേൾക്കാതെയാണ് പ്രചരണമെന്നും പാർട്ടി വിമർശിക്കുന്നു. മുഖ്യമന്ത്രിയെ തേജോ വധം ചെയ്യാനാണ് ശ്രമം നടക്കുന്നത്.

Politics
വേണുഗോപാലിന്റെ ചിത്രമില്ല, സമരാഗ്‌നി ബാനർ അഴിപ്പിച്ചു

വേണുഗോപാലിന്റെ ചിത്രമില്ല, സമരാഗ്‌നി ബാനർ അഴിപ്പിച്ചു

  കെ.പി.സി.സി. പ്രസിസന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നിയാത്രയുടെ ഉദ്ഘാടന വേദിക്കരികിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി സ്ഥാപിച്ച അഭിവാദ്യ ബാനർ ഉദ്ഘാടനം നടന്നുകൊണ്ടിരിക്കെ എടുത്തു മാറ്റി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം വേദിയിലിരുന്നാണ് ബാനർ മാറ്റാൻ നിർദ്ദേശം നൽകിയത്.

Kerala
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ജനവാസ മേഖലയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ആന

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ജനവാസ മേഖലയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ആന

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലിഗദ്ധ കോളനിയിലെ ട്രാക്ടർ ഡ്രൈവറായ അജിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ കയറിയ ആന യുവാവിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജനവാസമേഖലയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ്. വീട്ടുമുറ്റത്തുവെച്ചായിരുന്നു ആക്രമണം. ആന വീട്ടുമുറ്റത്തേക്ക് ഓടിക്കയറുന്നതും അജിയുടെ പുറകെ

Obituary
വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പള്ളിക്കര ചെർക്കപാറയിലെ ഷെയ്ക്ക് യൂനസിന്‍റെ മകൻ അബ്ദുൾ നാസർ (45) ആണ് പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന അബ്ദുൾ നാസർ നേരത്തെ ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.

Politics
കെപിസിസി ‘സമരാഗ്നി’ക്ക് കാസര്‍കോട് തുടക്കം; തട്ടിപ്പ് ഗ്യാരൻ്റിയിൽ ഇന്ത്യ വീഴില്ലെന്ന് മോദി ഓർക്കണമെന്ന് കെ.സി.വേണുഗോപാൽ

കെപിസിസി ‘സമരാഗ്നി’ക്ക് കാസര്‍കോട് തുടക്കം; തട്ടിപ്പ് ഗ്യാരൻ്റിയിൽ ഇന്ത്യ വീഴില്ലെന്ന് മോദി ഓർക്കണമെന്ന് കെ.സി.വേണുഗോപാൽ

കാസര്‍കോട്: കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭത്തിന് കാസര്‍കോട് തുടക്കം. കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കെപിസിസിയുടെ സമരാഗ്നി പ്രക്ഷോഭ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ 42 % ചെറുപ്പക്കാരും

Kerala
മഞ്ചേരി നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി

മഞ്ചേരി നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി

മലപ്പുറം മഞ്ചേരി നഗരസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. ബജറ്റ് അവതരണത്തിനിടെ ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഇന്ന് രാവിലെ കൗണ്‍സില്‍ ഹാളില്‍ നടന്ന ബജറ്റ് അവതരത്തിന് പിന്നാലെ എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായെത്തി. ഭരണസമിതിയുടെത് അഴിമതിയില്‍ മുങ്ങിയ പ്രവര്‍ത്തനമാണെന്നും പ്രതിപക്ഷ അംഗങ്ങളുടെ

National
നരസിംഹ റാവുവിനും ചരണ്‍ സിങ്ങിനും എം.എസ് സ്വാമിനാഥനും ഭാരതരത്‌ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി

നരസിംഹ റാവുവിനും ചരണ്‍ സിങ്ങിനും എം.എസ് സ്വാമിനാഥനും ഭാരതരത്‌ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡൽഹി: മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിങിനും കോൺഗ്രസ് നേതാവ് നരസിംഹ റാവുവിനും ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥനും രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദി 'എക്‌സി'ലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു പേർക്കും മരണാനന്തര ബഹുമതിയായാണ് വിശിഷ്ടപദവി സമ്മാനിച്ചത്.ഇതോടെ ഇക്കുറി ആകെ അഞ്ചു

Kerala
ഗവേഷണങ്ങള്‍ മനുഷ്യന്റെ ബ്രൈറ്റ് ഫ്യൂച്ചറിനൊപ്പം ലോകത്തിന്റെ ഗ്രീന്‍ ഫ്യൂച്ചര്‍ കൂടി ലക്ഷ്യമിട്ടതാവണം : മുഖ്യമന്ത്രി

ഗവേഷണങ്ങള്‍ മനുഷ്യന്റെ ബ്രൈറ്റ് ഫ്യൂച്ചറിനൊപ്പം ലോകത്തിന്റെ ഗ്രീന്‍ ഫ്യൂച്ചര്‍ കൂടി ലക്ഷ്യമിട്ടതാവണം : മുഖ്യമന്ത്രി

36ാമത് സയന്‍സ് കോണ്‍ഗ്രസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ശാസ്ത്ര ഗവേഷണങ്ങള്‍ മനുഷ്യന്റെ ബ്രൈറ്റ് ഫ്യൂച്ചറിനൊപ്പം ലോകത്തിന്റെ ഗ്രീന്‍ ഫ്യൂച്ചര്‍ കൂടി ലക്ഷ്യംവെച്ചുള്ളവ ആയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുപ്പത്തിയാറാമത് സയന്‍സ് കോണ്‍ഗ്രസിന്റെ ഉദ്ഘാടനം കാസര്‍കോട് ഗവ.കോളേജില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതിനുതകുന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ

Obituary
വൈനിങ്ങാലിലെ നാരായണൻ വെളിച്ചപ്പാടൻ  അന്തരിച്ചു.

വൈനിങ്ങാലിലെ നാരായണൻ വെളിച്ചപ്പാടൻ അന്തരിച്ചു.

ബങ്കളം വൈനിങ്ങാലിലെ നാരായണൻ വെളിച്ചപ്പാടൻ (76) അന്തരിച്ചു. ഭാര്യ : പരേതയായ തമ്പായി.മക്കൾ: വത്സല, അനുരാജൻ, പുഷ്പരാജൻ, മധുസൂദനൻ. മരുമക്കൾ: കുഞ്ഞികൃഷ്ണൻ , പ്രസന്ന, റീന, അംബിക. സഹോദരങ്ങൾ: കല്ല്യാണി,രാമേശ്വരി, പരേതനായ രാഘവൻ.

Kerala
കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടു,റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവ്

കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടു,റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവ്

എറണാകുളം: കേരളത്തില്‍ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവ്.കൊച്ചി എന്‍ഐഎ കോടതിയുടേതാണ് ഉത്തരവ്. വിവിധ വകുപ്പുകൾ പ്രകാരം 25 വർഷം കഠിന തടവുണ്ടെങ്കിലും, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി1,25,000 പിഴയും വിധിച്ചിട്ടുണ്ട്.നാലു വർഷം പ്രതി ജയിലിൽ കഴിഞ്ഞ കാലാവധി ശിക്ഷയിൽ ഇളവു ചെയ്യും.പാലക്കാട് കൊല്ലങ്കോട്

error: Content is protected !!
n73