സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എ.കെ.ജി. സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എല്‍.ഡി.എഫില്‍ സി.പി.എമ്മിനുള്ള 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതമാത്രം നോക്കിയാല്‍ മതിയെന്നായിരുന്നു സി.പി.എം. നേതൃത്വത്തിന്റെ തീരുമാനം. ഇതോടെയാണ്, മുന്‍നിരനേതാക്കള്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചത്.