The Times of North

Breaking News!

മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച്   ★  ഓട്ടോ ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കുപ്രസിദ്ധ വനിതാ കവർച്ചക്കാർ പിടിയിൽ   ★  റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയിൽ   ★  എൻ.ജി.ഒ.യൂണിയൻ സമ്മേളനം   ★  കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി   ★  വിവാഹ ഒരുക്കങ്ങൾക്കിടയിൽ പ്രവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ   ★  സ്ത്രീധന പീഡനം ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്   ★  കാറിൽ വന്ന് യുവതിയോട് ലൈംഗിക ചേഷ്ട കാണിച്ച യുവാവിനെതിരെ കേസ്   ★  കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ വെടിക്കെട്ട്: ഭാരവാഹികൾക്കെതിരെ കേസ്   ★  വീട്ടമ്മ കുഴഞ്ഞുവീണ് മരണപ്പെട്ടു

Author: Web Desk

Web Desk

Obituary
യുവാവ് വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ

യുവാവ് വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ

പരപ്പ: യുവാവിനെ വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരപ്പ പ്രതിഭാനഗർ തുമ്പയിലെ പരേതരായ ചന്തന്റെയും കാർത്തിയായനിയുടെയും മകനും ടാപ്പിംഗ് തൊഴിലാളിയുമായ സി ചന്ദ്രനെ(47 )യാണ് മരിച്ച നിലയിൽ കണ്ടത്. അവിവാഹിതനാണ്. സഹോദരങ്ങൾ:ശാന്ത , വത്സല, പത്മനാഭൻ, വിദ്യാധരൻ ( കരിന്തളം), പരേതരായ യശോദ, അശോകൻ.

Local
കൂട്ടിയിടിച്ച കാർ ദേഹത്ത് പതിച്ച് ബസ്സ് കാത്തുനിൽക്കുകയായിരുന്ന മൂന്നുപേർക്ക് പരിക്ക്

കൂട്ടിയിടിച്ച കാർ ദേഹത്ത് പതിച്ച് ബസ്സ് കാത്തുനിൽക്കുകയായിരുന്ന മൂന്നുപേർക്ക് പരിക്ക്

കാഞ്ഞങ്ങാട് : കൂട്ടിയിടിച്ച കാറുകളിൽ ഒന്ന് ദേഹത്തേക്ക് പതിച്ച് ബസ് കാത്ത് നിൽക്കുകയായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു.കീഴൂരിലെ കെ.വി . സുനിൽ (49),കീഴൂരിലെ മീനാക്ഷി (40), രേണു (20) എന്നിവർക്കാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് - കാസർകോട് കെ എസ് .ടി .പിറോഡിൽ കളനാട് ഇടുവുങ്കാൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിന് മുന്നിലാണ്

Obituary
കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡൻ്റ്  കെ പി വത്സലൻ അന്തരിച്ചു

കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വത്സലൻ അന്തരിച്ചു

കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി വത്സലൻ അന്തരിച്ചു. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്.

Local
ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർക്ക് ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം

ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർക്ക് ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം

നീലേശ്വരം:ജില്ലയിൽ സന്നദ്ധ സേവന സാമൂഹ്യ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന നീലേശ്വരത്തെ ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർക്ക് ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തിപത്രം. ജനമൈത്രി പോലീസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നൽകുന്ന നേതൃത്വ സേവനങ്ങൾക്കാണ് ജില്ലാ പോലീസ് മേധാവി ഡി ശിൽപ രാധാകൃഷ്ണൻ നമ്പ്യാർക്ക് പ്രശസ്തിപത്രം നൽകിയത്. ലയൺസ് ക്ലബ്ബ് അഡീഷണൽ ക്യാബിനറ്റ്

Local
പള്ളിക്കര ദേശീയപാതയിൽ വാഹനാപകടത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ മരണപ്പെട്ടു

പള്ളിക്കര ദേശീയപാതയിൽ വാഹനാപകടത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ മരണപ്പെട്ടു

  നീലേശ്വരം: ദേശീയപാതയിൽ കരുവാച്ചേരിയിൽ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. കാര്യംകോട് സ്വദേശിയും ചാത്തമത്ത് കടിഞ്ഞിക്കുഴിയിൽ താമസക്കാരനുമായ വേണുവാണ്(50) മരണപ്പെട്ടത്. കാഞ്ഞങ്ങാട്ട് മലനാട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് .വേണു സഞ്ചരിച്ച സ്കൂട്ടിയിൽ ലോറി ഇടിച്ചാണ് അപകടം. ഇന്നുച്ചക്കാണ് സംഭവം

Obituary
ആണൂരിലെ പി.വി. വല്ലി ഹൃദയാഘാതം മൂലം മരണപ്പെട്ടു

ആണൂരിലെ പി.വി. വല്ലി ഹൃദയാഘാതം മൂലം മരണപ്പെട്ടു

കരിവെള്ളൂർ : ആണൂരിലെ ഓട്ടോ ഡ്രൈവർ കെ.പി. സത്യൻ്റെ ഭാര്യ പി.വി. വല്ലി ( 55) ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കരിവെള്ളൂർ ദിനേശ് ബീഡി തൊഴിലാളിയാണ്. ആണൂർ നാഷണൽ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വനിതാ വേദി പ്രസിഡണ്ടാണ്. അച്ഛൻ : പരേതനായ കെ. നാരായണൻ,

Local
ഉടുപ്പിൽ തുന്നി ചേർക്കാൻ മാത്രമായി വിദ്യാഭ്യാസത്തെ ഒതുക്കരുത്: കൊടക്കാട് നാരായണൻ

ഉടുപ്പിൽ തുന്നി ചേർക്കാൻ മാത്രമായി വിദ്യാഭ്യാസത്തെ ഒതുക്കരുത്: കൊടക്കാട് നാരായണൻ

കരിവെള്ളൂർ : ഉയർന്ന വിദ്യാഭ്യാസം ഉടുപ്പിൽ അലങ്കാരമായി തുന്നി ചേർക്കാനുള്ളതു മാത്രമല്ലെന്ന് ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ പറഞ്ഞു. കരിവെള്ളൂർ വടക്കെ മണക്കാട് രക്ത സാക്ഷി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ ടോട്ടോ - ചാൻ പുസ്തക പരിചയം നടത്തുകയായിരുന്നു അദ്ദേഹം. ചെറു ന്യൂനപക്ഷമെങ്കിലും പദവിക്കും

Local
സ്കൂട്ടിയിൽ ബൈക്കിടിച്ച് യുവതിക്ക് പരിക്ക് 

സ്കൂട്ടിയിൽ ബൈക്കിടിച്ച് യുവതിക്ക് പരിക്ക് 

കാഞ്ഞങ്ങാട്: സ്കൂട്ടിയിൽ ബൈക്കിടിച്ച് യുവതിക്ക് പരിക്കേറ്റു ആറങ്ങാടി കൂളിയങ്കാൽ ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ കാഞ്ഞങ്ങാട് സൗത്ത് പനങ്കാവിൽ മാട്ടുമ്മൽ ഹൗസിൽ അമ്പുവിന്റെ മകൾ എം ആദിത്യ (22)ക്കാണ് പരിക്കേറ്റത്. ചെമ്മട്ടം വയൽ ഭാഗത്തുനിന്നും കാഞ്ഞങ്ങാട് സൗത്തിലേക്ക് വരികയായിരുന്നു ആദിത്യ സഞ്ചരിച്ച സ്കൂട്ടിയിൽ എതിരെ വന്ന ബൈക്ക്ഇടിച്ചാണ് അപകടമുണ്ടായത്.

Local
റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷണം പോയി

റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷണം പോയി

ബേക്കൽ: കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിൽ വച്ചിരുന്ന ബൈക്ക് മോഷണം പോയി. കോട്ടിക്കുളത്തെ ഷൈമാ നിവാസിൽ മോഹനന്റെ മകൾ ഷൈമയുടെ ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന കെഎൽ 60 പി 62 84 നമ്പർ ബജാജ് പൾസർ ബൈക്ക് ആണ് മോഷണം പോയത്.

Local
സ്കൂട്ടിയിൽ കാറിടിച്ച് അമ്മയ്ക്കും മകൾക്കും പരുക്ക്

സ്കൂട്ടിയിൽ കാറിടിച്ച് അമ്മയ്ക്കും മകൾക്കും പരുക്ക്

കാഞ്ഞങ്ങാട്: സ്കൂട്ടിയിൽ കാറിടിച്ച് അമ്മയ്ക്കും മകൾക്കും സാരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് അതിഞ്ഞാലിൽ ഉണ്ടായ അപകടത്തിൽ പനയാൽ പാക്കം കരുവാക്കോട്ടേ രാധിക (40 )മകൾ സ്നേഹ (പത്ത് )എന്നിവർക്കാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും പള്ളിക്കര ഭാഗത്തേക്ക് പോവുകയായിരുന്ന രാധിക സഞ്ചരിച്ച സ്കൂട്ടിയിൽ എതിരെ വന്ന കാറടിച്ചാണ് അപകടം ഉണ്ടായത്.

error: Content is protected !!
n73